Breaking News

Gulf

പ്രവാസികള്‍ തിരികെയെത്തുന്നു ; ആദ്യ സംഘം എത്തുന്നത് മാലിയില്‍നിന്ന്‌..

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള രാജ്യത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ആദ്യ സംഘം കപ്പല്‍മാര്‍ഗം മാലദ്വീപില് നിന്നാണ് ആണ് എത്തുക. ഇവരെ കൊച്ചിയിലാണ് എത്തിക്കുക. ആദ്യഘട്ടത്തില്‍ 200 പേരെയാണ് കൊണ്ടുവരുന്നത്. കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം കൊറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ കൊറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണം. നാല്പത്തിയെട്ട് മണിക്കൂര്‍ ആണ് മാലി ദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്താന്‍ ഉള്ള …

Read More »

ഖത്തറില്‍ പുതുതായി 957 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു..

ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതായ് റിപ്പോര്‍ട്ട്. രാജ്യത്ത് പുതുതായി 957 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11244 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് പുറത്തുള്ള വിദേശിതൊഴിലാളികളിലും വ്യാപകമായി രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനകം 54 പേര്‍ കൂടി രോഗവിമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1066 …

Read More »

ഒമാനില്‍ 102 പേര്‍ക്ക്​ കൂടി കോവിഡ്;​ രോഗമുക്തി നേടിയത് 307 പേര്‍…

ഒമാനില്‍ വ്യാഴാഴ്​ച 102 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1716 ആയി. രോഗമുക്​തരായവരുടെ എണ്ണം 307. മലയാളിയടക്കം എട്ടുപേര്‍ മരണപ്പെടുകയും ചെയ്​തു. വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശികളും 33 പേര്‍ സ്വദേശികളുമാണ്. പുതിയ രോഗികളില്‍ 71 പേരാണ്​ മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതര്‍ 1309 ആയി. രോഗമുക്​തരുടെ എണ്ണം 156ല്‍ നിന്ന്​ 218 ആയി …

Read More »

ഒമാനില്‍ 98 ​പേര്‍ക്ക്​ കൂടി കോവിഡ്​; ആകെ വൈറസ്​ ബാധിതര്‍ 1508 ആയി

ഒമാനില്‍ 98 ​ പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1508 ആയി. ചൊവ്വാഴ്​ച രോഗം സ്​ഥിരീകരിച്ചവരില്‍ 59 പേരും വിദേശികളാണ്​. രോഗ മുക്​തരായവരുടെ എണ്ണം 238 ആണ്​. മലയാളിയടക്കം എട്ടു പേര്‍ മരണപ്പെടുകയും ചെയ്​തിട്ടുണ്ട്. പുതുതായി വൈറസ്​ ബാധിതരായവരില്‍ 53 പേരാണ്​ മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതര്‍ 1164 ആയി. 156 പേരാണ്​ രോഗമുക്തരായത്​. മരിച്ച …

Read More »

കോവിഡ് 19 : ലോകത്തിലെ 40 സുരക്ഷിത രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി; നാല് ഗള്‍ഫ് രാജ്യങ്ങളും…

കോവിഡ് വൈറസ് ബാധിതമായ രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിത രാജ്യം ഇസ്രായേലെന്ന് അന്തരാഷ്ട്ര പഠനം. യു.കെയിലെ ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് 40 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്. ഇസ്രയേലിന് പിന്നാലെ ജര്‍മനിയും ദക്ഷിണ കൊറിയയും ഓസ്ട്രേലിയയും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. ചൈന, ന്യൂസിലന്‍ഡ്‌, തായ്‌വാന്‍, സിംഗപ്പൂര്‍, ജപ്പാന്‍, ഹോങ്കോങ്ങ്‌ എന്നിവ അഞ്ച്‌ മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ ഇടംനേടി. കോവിഡ് 19 സേഫ്റ്റി റാങ്കിങ്ങില്‍ ഇസ്രയേലിന് മൊത്തം …

Read More »

പ്രവാസികളെ ഏതുനിമിഷവും നാട്ടിലെത്തിക്കും , സംസ്ഥാനങ്ങള്‍ തയ്യാറായി ഇരിക്കാന്‍ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം; പ്രതീക്ഷയോടെ പ്രവാസികള്‍…

പ്രവാസികളെ ഏതുനിമിഷവും നാട്ടിലെത്തിക്കുമെന്നും അതിനുവേണ്ട കരുതലുകള്‍ എടുക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി നിര്‍ദ്ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ കേരളത്തില്‍ പ്രവാസികള്‍ക്കുവേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്തിയേക്കുമെന്നാണ് സൂചന. രോഗമില്ലാത്ത പ്രവാസികളെ എത്രയും പെട്ടെന്ന് അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന് യു.എ.ഇ ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രവാസികളെ മടക്കിക്കൊണ്ടുപോകാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരായ നടപടികള്‍ എടുക്കുമെന്നും യു.എ.ഇ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ …

Read More »

കോവിഡ്; ഖത്തറില്‍ 39 പേര്‍ക്ക്​ കൂടി രോഗം​ ഭേദമായി; 197 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു..

ഖത്തറില്‍ 39 പേര്‍ കൂടി കോവിഡ്​ രോഗത്തില്‍ നിന്ന്​ മുക്​തരായി. ഇതോടെ രോഗം ഭേദമായവര്‍ മൊത്തം 373 ആയി. ചൊവ്വാഴ്​ച 197 പേര്‍ക്കുകൂടി രോഗം സ്​ഥിരീകരിച്ചു. 3048 പേരാണ്​ നിലവില്‍ ഖത്തറില്‍ ചികില്‍സയിലുള്ളത്​. 52622 പേരില്‍ പരിശോധന നടത്തിയപ്പോള്‍ ആകെ 3428 പേരിലാണ്​ രോഗം കണ്ടെത്തിയത്​.

Read More »

കൊവിഡ് 19; സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി…

സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ ശുപാര്‍ശ പ്രകാരമാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. മാര്‍ച്ച് 22ന് സൗദിയില്‍ 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്നലെ അര്‍ധ രാത്രി പൂര്‍ത്തിയാവുന്നതിനിടെയാണ് നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാലാണ് നടപടി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായാല്‍ മാത്രമേ ഇനി കര്‍ഫ്യൂ പിന്‍വലിക്കുകയുള്ളൂ. കര്‍ഫ്യൂ അനിശ്ചിതമായി നീളുന്നതിനാല്‍ മറ്റു …

Read More »

ഒമാനില്‍ 27 പേര്‍ക്ക്​ കൂടി കോവിഡ്; ആകെ ആളുകളുടെ എണ്ണം 484

ഒമാനില്‍ 27 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 484 ആയി. ഇതില്‍ 109 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന്​ പേര്‍ മരിക്കുകയും ചെയ്​തു.  ഇന്ന്​ച രോഗം സ്​ഥിരീകരിച്ച 27ല്‍ 24 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നാണ്​. ഇതോടെ തലസ്​ഥാന ഗവര്‍ണറേറ്റിലെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 393 ആയി ഉയര്‍ന്നു.

Read More »

കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 900 കടന്നു.

കുവൈത്തില്‍ ഇന്ന് 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 910 ആയി. കൂടാതെ കുവൈത്തില്‍ 111 പേര്‍ രോഗമുക്തി നേടി. ബാക്കി 798 പേരാണ് ചികിത്സയിലുള്ളത്. 22 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഒരാള്‍ ആണ് കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്.

Read More »