Breaking News

ഖത്തറില്‍ പുതുതായി 957 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു..

ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതായ് റിപ്പോര്‍ട്ട്. രാജ്യത്ത് പുതുതായി 957 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11244 ആയി.

പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് പുറത്തുള്ള വിദേശിതൊഴിലാളികളിലും വ്യാപകമായി രോഗം കണ്ടെത്തിയിട്ടുണ്ട്.

രോഗം ഭേദമാകുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനകം 54 പേര്‍ കൂടി രോഗവിമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1066 ആയി. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍

90 ശതമാനത്തിന്‍റെയും ആരോഗ്യനില തൃപ്തികരണമാണെന്നതും മറ്റ് ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് കുറവാണെന്നതും ആശ്വാസകരമാണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …