Breaking News

വുഹാന്‍ ശാന്തമായി; അവസാന രോഗിയും കൊറോണ മുക്തനായി ആശുപത്രി വിട്ടു; പുതുതായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല…

വുഹാനിലെ എല്ലാ കൊറോണ രോഗികളും ആശുപത്രി വിട്ടതോടെ വുഹാന്‍ കൊറോണ മുക്തമായതായി ചൈന. പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുഖം പ്രാപിച്ച 80 രോഗികള്‍ ഞായറാഴ്ച ആശുപത്രി വിട്ടിരുന്നു, രാജ്യമെമ്ബാടുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമഫലമായാണ് ഇതിനു കഴിഞ്ഞതെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് പറഞ്ഞു.

വുഹാന്റെ ചരിത്രത്തില്‍ ഇതൊരു നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ നാശംവിതച്ച കൊറോണ ഡിസംബറിലാണ് വുഹാനില്‍ പൊട്ടിപ്പുറപ്പെടുന്നത്. വുഹാന്‍ നഗരത്തില്‍ ആകെ 46,452 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളുടെ 56 ശതമാനമായിരുന്നു ഇവിടുത്തെ കണക്ക്. വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെ പ്രവശ്യ ജനുവരി അവസാനത്തോടെ പൂര്‍ണമായും അടച്ചിരുന്നു.

റോഡുകള്‍ അടക്കുകയും ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കുകയും ചെയ്തതോടെ രണ്ടു മാസത്തിലേറെ ജനജീവിതം സ്തംഭിച്ചു. വുഹാന്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയെങ്കിലും താമസക്കാരെ തുടര്‍ച്ചയായി പരിശോധിക്കുകയും നിരീക്ഷിക്കുകയും

ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …