Breaking News

കോവിഡ് 19 ; മെയ്‌ മൂന്നിന് ശേഷം ഈ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരേണ്ടി വരും; പ്രധാനമന്ത്രി..

രാജ്യത്തെ കൊറോണ തീവ്രബാധിത മേഖലകളിലും പകര്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി. ഗ്രീന്‍ സോണുകളായ ചില ഇടങ്ങളില്‍ ലോക്ക് ഡൗണില്‍

ഇളവ് നല്‍കാവുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നിന്ന് മാറി ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്ന് മറ്റ് മേഖലകള്‍ക്ക്

ഘട്ടംഘട്ടമായി ഇളവ് നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച്‌ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചേക്കും. രോഗവ്യാപനം തടയാനുള്ള കര്‍ശന നടപടികളുണ്ടാകും. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാ പരിഗണിച്ച്‌ അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കും.

പ്രധാനമന്ത്രിയുമായി ഇന്ന് സംസാരിച്ച നാല് മുഖ്യമന്ത്രിമാരും ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗംആരംഭിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …