Breaking News

ഇടുക്കിയില്‍ കനത്തമഴ; അണക്കെട്ടുകൾ തുറന്നു; ജാ​ഗ്രതാ നിർ​ദേശം…

ഇ​ടു​ക്കി ജി​ല്ല​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്ന​തോ​ടെ ക​ല്ലാ​ര്‍​കു​ട്ടി, പാം​ബ്ല അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്നു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം പീ​രു​​മേ​ട്​ താ​ലൂ​ക്കി​ല്‍

158 മി.​മി, ഉ​ടു​മ്ബ​ന്‍​ചോ​ല-40.2 മി.​മി, ദേ​വി​കു​ളം- 83.6 മി.​മി, ഇ​ടു​ക്കി-52.4 മി.​മി, തൊ​ടു​പു​ഴ -37.2മി.​മി എ​ന്നി​ങ്ങ​നെ​യാ​ണ്​ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പെ​യ്​​ത മ​ഴ​യു​ടെ അ​ള​വ്. നെ​ടു​ങ്ക​ണ്ടം രാ​ജാ​ക്കാ​ട്​ റോ​ഡി​ല്‍​ മ​രം ക​ട​പു​ഴ​കി ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ഹൈ​റേ​ഞ്ചി​ല്‍ പ​ല​യി​ട​ത്തും ക​ന​ത്ത മ​ഴ പെ​യ്​​തെ​ങ്കി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്​​ടം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. വ്യാ​ഴം, ഞാ​യ​ര്‍, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​റി​ല്‍ 129.30 അ​ടി​യും

ഇ​ടു​ക്കി​യി​ല്‍ 2336.52 അ​ടി​യു​മാ​ണ്​ ജ​ല​നി​ര​പ്പ്. മു​ല്ല​പ്പെ​രി​യാ​റി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ ദി​വ​സം 112.70 അ​ടി​യാ​യി​രു​ന്നു. ക​ല്ലാ​ര്‍​കു​ട്ടി അ​ണ​ക്കെ​ട്ടി​െന്‍റ ര​ണ്ട്​ ഷ​ട്ട​റു​ക​ളാ​ണ്​ തു​റ​ന്ന​ത്​. പാം​ബ്ല അ​ണ​ക്കെ​ട്ടി​ലെ

ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി 300ഘ​ന​യ​ടി​ ജ​ല​മാ​ണ്​ ഒ​ഴു​ക്കു​ന്ന​ത്. മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 39.66 മീ​റ്റ​റാ​യി ഉ​യ​ര്‍​ന്നു. മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ല്‍ ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …