Breaking News

വ്യാജനോട്ടുകള്‍ പിടികൂടിയ സംഭവം; ഒരാള്‍ അറസ്റ്റില്‍…

ചെങ്ങമനാട് നിന്നും 50000 രൂപയുടെ വ്യാജനോട്ട് പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ ആയിരിക്കുന്നു. തൃശൂര്‍ ഏഴാംകല്ല് വല്യപുരയ്ക്കല്‍ കെ.അഭിലാഷ് ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.

ഇതോടെ 5 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കമ്ബ്യൂട്ടര്‍ കൈകാര്യം ചെയ്യാനും പ്രിന്റിങ്, കട്ടിങ് വിദഗ്ധനുമായ അഭിലാഷാണ് നോട്ട് നിര്‍മാണത്തിലെ പ്രധാന കണ്ണിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയുണ്ടായി.

27 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പ്രിന്റ് ചെയ്തെന്ന് ഇയാള്‍ മൊഴി നല്‍കുകയുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.അശോക് കുമാര്‍, പൊലീസ് ഓഫിസര്‍മാരായ

സുരേഷ്ബാബു, സി. മനോജ്കുമാര്‍, ടി.രാജു, എന്‍.അനസ് മുഹമ്മദ്, ജെ.എം. മിര്‍സ, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …