Breaking News

ടൂറിസ്റ്റ് ബസില്‍ കടത്താൻ ശ്രമിച്ച 240 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍…

ആന്ധ്രപ്രദേശില്‍നിന്നു ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 240 കിലോഗ്രാം കഞ്ചാവുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍. ചെങ്കള മേനാങ്കോട് സ്വദേശി എം എ മുഹമ്മദ് റയിസ്,

ചെര്‍ക്കള സ്വദേശി മുഹമ്മദ് ഹനീഫ,  പള്ളിക്കര പെരിയാട്ടടുക്കം സ്വദേശി കെ മൊയ്തീന്‍കുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ചെമ്മനാട്

ചെട്ടുംകുഴിയിലാണു കോടികളുടെ വിലയുള്‌ല കഞ്ചാവ് വേട്ട നടന്നത്. കഞ്ചാവ് ബസിന്റെ പിന്നിലെ ക്യാബിനില്‍ ഒളുപ്പിച്ച നിലയിലായിരുന്നു. തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഹനീഫ താമസിക്കുന്ന വാടക മുറിയില്‍നിന്നു തോക്ക്, കത്തി, വടിവാള്‍, ബേസ്ബോള്‍ ബാറ്റ് എന്നിവ കണ്ടെടുത്തു.

ബസിന്റെ ഉടമയുടെ മകനാണ് മുഹമ്മദ് റയിസ്. ആസാം സ്വദേശികളായ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുകയെന്ന വ്യാജേനയാണ് ഇവര്‍ ചെര്‍ക്കളയില്‍നിന്ന് ആന്ധ്രയിലേക്കു സര്‍വീസ് നടത്തിയിരുന്നത്.

തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വ്യാജമായി സൃഷ്ടിച്ച ഇവര്‍ പ്രത്യേക ആര്‍ ടി ഒ പാസും സംഘടിപ്പിച്ചാണ് ബസോടിച്ചത്. കഞ്ചാവ് കടത്തിനുവേണ്ടി മാത്രമായിരുന്നു ഇവര്‍ സര്‍വീസ് നടത്തിയത്.

ഇത്തരത്തില്‍ ആറു തവണ ബസ് സര്‍വീസ് നടത്തിയിട്ടുള്ളതായാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ 30 തവണയെങ്കിലും സര്‍വീസ് നടത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …