Breaking News

ഇടുക്കിയില്‍ സ്കൂളിലേക്ക് പോയ രണ്ടു കുട്ടികളെ കാണാതായതായി പരാതി…

സ്‌കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായതായി പരാതി. ഇടുക്കി തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശികളായ 14 വയസുകാരായ ആദിദേവ്, പ്രണവ് എന്നിവരെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നാണ് നാടുവിടുന്നതെന്നുള്ള വിദ്യാര്‍ഥികളുടെ വാട്‌സ്‌ആപ്

സന്ദേശവും പുറത്ത് വന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ആനയെ കാണാന്‍ പോയതായും തിരിച്ച്‌ സ്‌കൂളിലെത്തിയാല്‍ വൈകിയതിന് അധ്യാപകരും മാതാപിതാക്കളും വഴക്കു പറയുമെന്ന് ഭയപ്പെടുകയും ചെയ്തതായി വാട്‌സ്‌ആപ് സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ കരിമണ്ണൂര്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …