Breaking News

ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നിയോഗം അവസാനിച്ചു, ഇന്ത്യയെ ഇനി സ്റ്റാലിനും മമതയും കാക്കും: അരുണ്‍ കുമാര്‍

സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍‌വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ രംഗത്ത്. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നിയോഗം അവസാനിച്ചുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ഒന്നും ബിജെപിയില്‍ നിന്ന് വേറിട്ട് പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലാത്ത കോണ്‍ഗ്രസ് കഥാവശേഷമായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മണ്ണിലിറങ്ങി മനുഷ്യര്‍ക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്.

അതില്‍ വര്‍ഗ്ഗീയതയുണ്ട്, വികസന രാഷ്ട്രീയ മോഹങ്ങളുമുണ്ട്. ഹൃദയഭൂമിയില്‍ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം വീടുകള്‍ കയറി ആവര്‍ത്തിച്ചുറപ്പിച്ച്‌ യോഗിയുടെ കാലാള്‍പട ഉത്തര്‍പ്രദേശിനെ തനിക്കൊപ്പം നിര്‍ത്തി. പഞ്ചാബില്‍ ഭരണവിരുദ്ധ വികാരത്തെ ക്ഷേമരാഷ്ട്രീയ മോഹങ്ങളാക്കി ആപ്പ് വീടുകള്‍ തോറും നടന്നു നട്ടു വളര്‍ത്തി. ഒന്നും ബിജെപിയില്‍ നിന്ന് വേറിട്ട് പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലാത്ത കോണ്‍ഗ്രസ് കഥാവശേഷമായി’, അരുണ്‍ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

മണ്ണിലിറങ്ങി മനുഷ്യര്‍ക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്.അതില്‍ വര്‍ഗ്ഗീയതയുണ്ട്, വികസന രാഷ്ട്രീയ മോഹങ്ങളുമുണ്ട്. ഹൃദയഭൂമിയില്‍ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം വീടുകള്‍ കയറി ആവര്‍ത്തിച്ചുറപ്പിച്ച്‌ യോഗിയുടെ കാലാള്‍പട ഉത്തര്‍പ്രദേശിനെ തനിക്കൊപ്പം നിര്‍ത്തി. പഞ്ചാബില്‍ ഭരണവിരുദ്ധ വികാരത്തെ ക്ഷേമരാഷ്ട്രീയ മോഹങ്ങളാക്കി ആപ്പ് വീടുകള്‍ തോറും നടന്നു നട്ടു വളര്‍ത്തി. ഒന്നും ബി.ജെ.പിയില്‍ നിന്ന് വേറിട്ട് പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലാത്ത കോണ്‍ഗ്രസ് കഥാവശേഷമായി.

ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്‍്റെ നിയോഗം അവസാനിക്കുകയാണ്. പാര്‍ട്ടി ദേശീയ തലത്തില്‍ പിരിച്ചുവിട്ട് ലോക് സേവക് സംഘ് ആയി ഗ്രാമങ്ങളിലേക്കും മനുഷ്യരിലേക്കും മടങ്ങണം. ഒരിടവേളയ്ക്ക് ശേഷം കാലത്തിന്‍്റെ ആശയങ്ങള്‍ പുതുക്കിയെടുത്ത് പുതിയ മനുഷ്യരാല്‍, സ്വപ്നങ്ങളാല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായി ഉയിര്‍ത്തെഴുന്നേല്‍ക്കണം. പ്രിയപ്പെട്ട ഹൈക്കമാന്‍ഡ് നിങ്ങള്‍ ഈ പാര്‍ട്ടിയുടെ രാഷ്ട്രീയ ബാധ്യതയാണ്.

ഇന്ത്യയെ ഇമാജിന്‍ ചെയ്യാനുള്ള കഴിവുള്ളവര്‍ നിങ്ങളിലുണ്ടോ എന്ന് സംശയമാണ്. ആ നിങ്ങളെ ഇന്ത്യ എങ്ങനെ ഇമാജിന്‍ ചെയ്യാനാണ്? പ്രച്ഛന്നവേഷത്തിരക്കില്‍ സ്വന്തം വേഷം മറന്നു പോയവരെ എങ്ങനെയാണ് ഇമാജിന്‍ ചെയ്യേണ്ടത്? എന്താണ് നിങ്ങളുടെ വേഷം? ആശയം?റോള്‍? വേഷങ്ങളെല്ലാം അഴിച്ചു വച്ച്‌ മണ്ണിലേക്കും മനുഷ്യരിലേക്കും മടങ്ങു. മടങ്ങി വരും വരെ ഇന്ത്യയെ അതിന്‍്റെ വൈവിധ്യം കാത്തോളും. സ്റ്റാലിനും, മമതയും, നവീനും, ഇടതുപാര്‍ട്ടികളും, കെജരിവാളും, അഖിലേഷും ഒപ്പം ഇന്ത്യയിലെ കര്‍ഷകരും.!

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …