Breaking News

ടിക് ടോക്ക് തുണച്ചു, കാണാതായ പതിനാറുകാരി രക്ഷപ്പെട്ടത് സമൂഹ മാദ്ധ്യമത്തില്‍ കണ്ടുപഠിച്ച ആംഗ്യങ്ങള്‍…

കാണാതായ പെണ്‍കുട്ടി രക്ഷപ്പെട്ടത് ടിക് ടോക്കില്‍ കണ്ടുപഠിച്ച ആംഗ്യങ്ങളുടെ സഹായത്താല്‍. വീടുകളില്‍ നേരിടുന്ന അതിക്രമത്തെ പ്രതിനിധീകരിക്കാന്‍ സമൂഹ മാദ്ധ്യമമായ ടിക് ടോക്കില്‍ വ്യാപകമായ ആംഗ്യങ്ങളുടെ സഹായത്താലാണ് നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള പെണ്‍കുട്ടിയെ കെന്റുക്കി പൊലീസ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതിനാറുകാരിയായ മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. സഹായം ആവശ്യമാണ്, വീട്ടിലെ അതിക്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയവയെ പ്രതിനിധീകരിക്കാന്‍ ടിക് ടോക്കില്‍ വ്യാപകമായി പ്രചരിച്ച ആംഗ്യങ്ങളാണ് മറ്റ് യാത്രികരുടെ ശ്രദ്ധനേടാന്‍ പെണ്‍കുട്ടി ഉപയോഗിച്ചത്.

കനേഡിയന്‍ വുമണ്‍സ് ഫൗണ്ടേഷനാണ് പ്രശ്നങ്ങളില്‍ അകപ്പെടുമ്ബോള്‍ ഉപയോഗിക്കേണ്ട ആംഗ്യങ്ങള്‍ പുറത്തുവിട്ടത്. കുട്ടിയുടെ ആംഗ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട വാഹനയാത്രികന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഏഴ് മൈലോളം പെണ്‍കുട്ടിയെ തടവിലാക്കിയിരുന്ന വാഹനത്തെ പിന്തുടര്‍ന്നുകൊണ്ടാണ് ബൈക്ക് യാത്രികന്‍ പൊലീസിനെ വിവരമറിയിച്ചത്.

പെണ്‍കുട്ടിയെ നോര്‍ത്ത് കരോലിനയില്‍ നിന്ന് ഒഹിയോയിലേക്കാണ് പ്രതി ആദ്യം കൊണ്ടുപോയത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് പ്രതിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ ഇയാള്‍ പെണ്‍കുട്ടിയെയും കൊണ്ട് കടന്നു കളയുകയായിരുന്നു. നിയമവിരുദ്ധമായി തടവിലാക്കിയതിനും, ലൈംഗികാധിക്രമത്തിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …