Breaking News

Gulf

ഖത്തറിൽ താപനിലയിൽ ഗണ്യമായ കുറവ്, കനത്ത കാറ്റ് തുടരുന്നു

ദോഹ: രാജ്യത്തെ താപനില ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റ് തുടരുകയാണ്. വ്യാഴാഴ്ച ആരംഭിച്ച വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തുടനീളം ശക്തമാണ്. ഇന്നലെയും പൊടിക്കാറ്റ് ശക്തമായിരുന്നു. അടുത്ത ആഴ്ച പകുതി വരെ ഇതേ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. വെളളിയാഴ്ച തുരായനയിൽ താപനില 13 ഡിഗ്രി സെൽഷ്യസും ദോഹയിൽ 16 ഡിഗ്രി സെൽഷ്യസുമായിരുന്നു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 20 മുതൽ 30 നോട്ടിക്കൽ മൈൽ വരെയും ചിലപ്പോൾ മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വരെയും …

Read More »

വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനായി വീസ ആപ്പ് അവതരിപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം കുവൈത്ത് വീസ ആപ്പ് പുറത്തിറക്കി. മനുഷ്യക്കടത്ത്, വീസ വ്യാപാരം എന്നിവ ഇല്ലാതാക്കാനും ഇത് സഹായിക്കും. കുവൈത്തിലേക്ക് വിമാനം കയറുന്നതിന് മുമ്പ് തൊഴിലാളിയുടെയും സന്ദർശകന്റെയും നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ യാത്രാനുമതി നൽകൂ. വ്യാജ രേഖ ചമച്ച് വീസ നേടുന്നതും പിടികിട്ടാപ്പുള്ളികളും പകർച്ചവ്യാധി രോഗമുള്ളവരും രാജ്യത്ത് എത്തുന്നത് ഇതുവഴി തടയാം. വിവിധ വിമാനക്കമ്പനികളുമായും എംബസിയുമായും സഹകരിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ വീസ കുവൈത്ത് …

Read More »

സ്‌പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച്; ചില റോഡുകൾ താൽക്കാലികമായി അടയ്ക്കും

ദുബായ്: 2023 ഫെബ്രുവരി 19 ഞായറാഴ്ച നടക്കാനിരിക്കുന്ന സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് മൂലം ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഞായറാഴ്ച രാവിലെ 6 മുതൽ 10.30 വരെയാണ് ചലഞ്ച് നടക്കുക. ദുബായ് സ്പോർട്സ് സിറ്റി മുതൽ ഹെസ്സ സ്ട്രീറ്റ് വരെ, അൽ അസയേൽ സ്ട്രീറ്റ്, ഗാർൻ അൽ സബ്ഖ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ ഖമീല …

Read More »

വിമാനം വൈകുന്നത് തുടരുന്നു; മസ്കറ്റ്-കൊച്ചി വിമാനം പുറപ്പെട്ടത് 4 മണിക്കൂർ താമസിച്ച്

മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് സ്ഥിരം സംഭവമാകുന്നു. വെള്ളിയാഴ്ച രാവിലെ 11.20ന് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4 മണിക്കൂർ വൈകി 3.50നാണ് പറന്നുയർന്നത്. ഇതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. പലരും രാവിലെ 9 മണിക്ക് മുമ്പ് വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം വൈകുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ദൂരെ നിന്ന് വിമാനത്തിൽ കയറാൻ എത്തിയവരാണ് ഏറെ ബുദ്ധിമുട്ട് നേരിട്ടതെന്ന് കോട്ടയം സ്വദേശി ഷിബു പറഞ്ഞു. …

Read More »

കുവൈറ്റിൽ ശൈത്യ തരംഗം ഈ മാസം അവസാനം വരെ തുടരും; രാത്രിയിൽ തണുപ്പ് കൂടാൻ സാധ്യത

കുവൈറ്റ് : ഫെബ്രുവരി അവസാനം വരെ കുവൈറ്റിൽ ശക്തമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ്റെ മുന്നറിയിപ്പ്. സാധാരണയായി ഈ സമയത്ത്, വസന്തകാലം ആരംഭിക്കുന്നതാണെന്നും തണുപ്പ് സാധാരണയായി ഉണ്ടാകാറില്ലയെന്നും അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറൻ കാറ്റ് താപനില കുറയാൻ കാരണമാകുമെന്നും രാത്രി കാലങ്ങളിൽ തണുപ്പ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എല്ലാ നിവാസികളും ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ താപനില രാത്രിയിൽ …

Read More »

മസ്കറ്റിൽ ബസ് മറിഞ്ഞ് നാല് മരണം; 4 പേരുടെ നില ഗുരുതരം

മസ്കറ്റ്: മസ്കറ്റിലുണ്ടായ ബസ് അപകടത്തിൽ നാല് മരണം. അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് ബസ് മറിഞ്ഞത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും 38 പേർക്ക് നിസാര പരിക്കേറ്റതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Read More »

ലോകത്തിലെ ഏറ്റവും വലിയ കാറ്റ് നിറച്ചുള്ള പാർക്ക് ദുബായിൽ; വേൾഡ് റെക്കോർഡുമായി ജംപ് എക്സ്

യുഎഇ: ലോകത്തിലെ ഏറ്റവും വലിയ കാറ്റ് നിറച്ച പാർക്കെന്ന പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദുബായിലെ ജംപ് എക്സ്. 1,262 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്‌സിൽ സജ്ജീകരിച്ചിരിക്കുന്ന ജംപ് എക്സ് പാർക്കിൽ 400 പേർക്ക് കളിക്കാം. ഏകദേശം 1,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന യുഎസിലെ ബിഗ് ബൗൺസ് അമേരിക്കയെ പിന്തള്ളിയാണ് ജംപ് എക്സ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ബാസ്കറ്റ്ബോൾ കോർട്ട്, ഒബ്‌സ്റ്റാക്കിൾ കോഴ്‌സ്, …

Read More »

എൻട്രി ടിക്കറ്റ് വരുമാനത്തിൻ്റെ 15% ഭൂകമ്പബാധിതർക്ക് നൽകാൻ ദുബായ് ഗ്ലോബൽ വില്ലേജ്

യുഎഇ: തുർക്കി, സിറിയ ഭൂകമ്പബാധിതർക്കായി ഫെബ്രുവരി 19 ലെ എൻട്രി ടിക്കറ്റ് വരുമാനത്തിന്‍റെ 15 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് ദുബായ് ഗ്ലോബൽ വില്ലേജ്. ദി വിർജിൻ റേഡിയോ 15-ാം ജൻമദിന കോൺസെർട്ടിൻ്റെ അതേ ദിവസമായിരിക്കും ഇത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് ‘ബ്രിഡ്ജസ് ഓഫ് ഗിവിംഗ്’ ദുരിതാശ്വാസ ക്യാമ്പയിനിലേക്കാണ് ഒരു ഗ്ലോബൽ വില്ലേജ് ടിക്കറ്റ് വാങ്ങുന്നതിലെ 15 % വരുമാനം പോകുന്നത്. ഫെബ്രുവരി 19ന് ഗേറ്റിൽ നിന്നോ ഓൺലൈനിലൂടെയോ വാങ്ങിയ …

Read More »

അബുദാബിയിൽ മുസ്ലിം, ക്രൈസ്തവ, ജൂത ആരാധനാലയ സമുച്ചയം; ‘എബ്രഹാമിക് ഫാമിലി ഹൗസ്’ ഉദ്ഘാടനം ചെയ്തു

അബുദാബി : സഹവർത്തിത്വത്തിന്‍റെ പുതിയ സന്ദേശം പകർന്ന് യുഎഇ. അബുദാബിയിൽ മുസ്ലീം, ക്രിസ്ത്യൻ, ജൂത ആരാധനാലയ സമുച്ചയമായ “എബ്രഹാമിക് ഫാമിലി ഹൗസ്” യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. പ്രശസ്ത ആർക്കിടെക്ട് സർ ഡേവിഡ് അഡ്ജയെയാണ് ഒരേ കോമ്പൗണ്ടിൽ ഒരു മസ്ജിദും പള്ളിയും സിനഗോഗും ഉൾക്കൊള്ളുന്ന സമുച്ചയം നിർമ്മിച്ചത്. അബുദാബി സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പയും അൽഅസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹ്മദ് …

Read More »

ഖത്തറിലേക്ക് കടത്താന്‍ വിമാന മാര്‍ഗം കൊണ്ടുവന്ന കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തു

ദോഹ: ഖത്തറിലേക്ക് കടത്താൻ വിമാനമാർഗം കൊണ്ടുവന്ന ലഹരി വസ്തുക്കൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ബാഗിൽ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങൾ അധികൃതർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ബിസ്കറ്റ് ബോക്സുകളിൽ ഒളിപ്പിച്ച നിലയിൽ 1996 ഗ്രാം കഞ്ചാവാണ് യാത്രക്കാരന്‍റെ ബാഗിലുണ്ടായിരുന്നത്. നട്സ് അടങ്ങിയ മറ്റൊരു പെട്ടിയിൽ 931.3 ഗ്രാം മയക്കുമരുന്നും ഉണ്ടായിരുന്നു. നിരോധിത വസ്തുക്കൾ …

Read More »