Breaking News

Gulf

ലോകത്തിലെ ഏറ്റവും വലിയ മാക്രോൺ ഡിസ്പ്ലേ; റെക്കോർഡുമായി അൽ ഹംറ മാൾ

കുവൈറ്റ് സിറ്റി : ലോകത്തിലെ ഏറ്റവും വലിയ പതാകയായി രേഖപ്പെടുത്തിയ കുവൈറ്റ് പതാകയുടെ ആകൃതിയിലുള്ള മാക്രോൺ ഡിസ്പ്ലേ അൽ ഹംറ മാളിൽ. ഫെബ്രുവരിയിൽ അൽ ഹംറയുടെ ദേശീയ ആഘോഷ പ്രചാരണത്തിന്‍റെ ഭാഗമായുള്ള പ്രദർശനം ഫെബ്രുവരി 23 വ്യാഴാഴ്ച ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. അൽ ഹംറ ഷോപ്പിംഗ് സെന്‍ററിൽ സ്ഥിതി ചെയ്യുന്ന ഡിസ്പ്ലേ റൂൺസുമായി സഹകരിച്ച് ഓർഡബിൾ സ്പോൺസർ ചെയ്യുന്നു. മൊത്തം 9,600 മാക്രോണുകളാണ് ഇതിൽ ഫീച്ചർ ചെയ്യുന്നത്. …

Read More »

എമിറേറ്റ്സ് ഐഡി അപേക്ഷാ ഫോം ഇനി പുതിയ രൂപത്തിൽ; വരുത്തിയത് 7 മാറ്റങ്ങൾ

അബുദാബി: യുഎഇയുടെ ദേശീയ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം പരിഷ്കരിച്ചു. നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി) അറിയിച്ചു. നവീകരിച്ച അപേക്ഷയിൽ ഏഴ് ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അപേക്ഷയുടെ വലതുവശത്ത് ക്യുആർ കോഡ് സ്ഥാപിച്ചു. ഇതു സ്കാൻ ചെയ്താൽ അപേക്ഷകന്‍റെ മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഫോട്ടോ ഇടതുവശത്ത് വയ്ക്കണം. പരാതിപ്പെടാനും വിരലടയാളം രേഖപ്പെടുത്താനും ക്യുആർ കോഡുകൾ ഉണ്ട്. കമ്പനിയുടെ വിലാസത്തിന് പുറമേ, …

Read More »

സൗദി അറേബ്യയിൽ ഇന്നും അതിശൈത്യം; താപനില ഘട്ടം ഘട്ടമായി ഉയരും

റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ അതിശൈത്യമുണ്ടാകുമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി. ദൈർഘ്യമുള്ള ശീത തരംഗമാണിതെന്നും ഈ വർഷത്തെ ഒമ്പതാമത്തെ തരംഗമാണിതെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതലാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തണുത്ത കാറ്റ് വീശാൻ തുടങ്ങിയത്. വെള്ളി, ശനി ദിവസങ്ങളിലാണ് ഇത് ഏറ്റവും ഉയർന്നത്. ഇത് തിങ്കളാഴ്ച വരെ തുടരും. ശേഷം താപനില ഘട്ടം ഘട്ടമായി …

Read More »

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി അ​ധി​കൃ​ത​ർ

മ​സ്ക​ത്ത്​: വടക്ക്-പടിഞ്ഞാറൻ കാറ്റ് മൂലം ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ദോഫാർ, അൽ വുസ്ത, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലെ മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലുമാണ് പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളത്. കാറ്റ് ദൃശ്യപരതയെ ബാധിക്കാനും സാധ്യതയുണ്ട്.

Read More »

സ്‌റ്റേഡിയം ഓഫ് ദി ഇയർ പുരസ്‌കാരം; പട്ടികയിൽ ലുസെയ്ലും

ദോഹ: സ്റ്റേഡിയം ഓഫ് ദി ഇയർ അവാർഡിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടി ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ഖത്തറിന്‍റെ ലുസെയ്ൽ സ്റ്റേഡിയം. ഡിബി വെബ്‌സൈറ്റിൻ്റെ സ്റ്റേഡിയം ഓഫ് ദ് ഇയർ പുരസ്‌കാരത്തിലേയ്ക്കാണ് ലുസെയ്ലിനെ നാമനിദ്ദേശം ചെയ്തത്. ആഗോളതലത്തിൽ 23 സ്റ്റേഡിയങ്ങളാണ് പട്ടികയിലുള്ളത്. ഓൺലൈൻ റേറ്റിംഗിന്‍റെ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഡിയം തിരഞ്ഞെടുക്കുന്നത്. പട്ടികയിലുള്ള 23 എണ്ണത്തിൽ 12 എണ്ണവും ചൈനയിൽ നിന്നുള്ളവയാണ്.  ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയം, ഇറാഖിലെ അൽമിന, അൽ സവ്ര …

Read More »

അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ സ്വീകരിക്കാൻ തൊഴിലുടമകൾ നേരിട്ടെത്തണം: മന്ത്രാലയം

റിയാദ്: അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന ഗാർഹിക ജോലിക്കാരെ സൗദി വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യത്തെ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സൗകര്യമുണ്ട്. റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീർ നാഇഫ് വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് വിമാനത്താവളം എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. ഗാർഹിക …

Read More »

സുപ്രധാന ചുവടുവയ്പ്പ്; ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് അബുദാബിയിൽ

ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആദ്യ വിദേശ കാമ്പസ് അടുത്ത വർഷം അബുദാബിയിൽ തുറന്നേക്കുമെന്ന സൂചന നൽകി അബുദാബിയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. അടുത്ത വർഷം ക്ലാസ് ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കാമ്പസ് എവിടെ സ്ഥാപിക്കണം, സിലബസിൽ എന്തൊക്കെ ഉൾപ്പെടുത്തണം, കുട്ടികളുടെ പ്രവേശനം, പ്രവർത്തന രീതി എന്നിവ സംബന്ധിച്ച് ഐഐടി ഡൽഹിയും അബുദാബി എജ്യുക്കേഷൻ ആൻഡ് നോളജ് ഡിപ്പാർടുമെന്റുമായി ചർച്ചകൾ നടക്കുകയാണ്. നിലവിൽ …

Read More »

ഇന്ത്യൻ ഉൽപ്പന്നങ്ങൾ യുഎഇയിൽ പ്രോൽസാഹിപ്പിക്കാൻ ലുലു; ധാരണാ പത്രം ഒപ്പുവച്ചു

ദുബായ്: യുഎഇയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ധാരണാപത്രം ഒപ്പിട്ട് ലുലു ഗ്രൂപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും. ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്‍റെ ആദ്യ വാർഷിക പരിപാടിയിലാണ് ധാരണാപത്രം ഒപ്പിട്ടത്. ജിസിസി രാജ്യങ്ങളിലെ 247 ഹൈപ്പർ, സൂപ്പർമാർക്കറ്റുകളിലേക്കാണ് ലുലു 8,000 കോടിയുടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്. പുതിയ ധാരണ പ്രകാരം ഇറക്കുമതി ഇനിയും കൂട്ടും. ലുലു സിഇഒ സെയ്ഫി …

Read More »

ഒമാനിലെ ദുകത്ത് നേരിയ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

മസ്കത്ത്​: ഒമാനിലെ ദുകത്ത്​ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാവിലെ 7.55 നാണ് ഉണ്ടായത്. നേരിയ ശബ്ദം കേട്ടതായും പ്രദേശവാസികൾ വ്യക്തമാക്കി.

Read More »

സ്വദേശിവൽക്കരണം; സ്വകാര്യ കമ്പനികൾക്കുള്ള പിഴ കൂട്ടി, കുറഞ്ഞ പിഴ 48,000 ദിർഹം

ദുബായ്: സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ വർധിപ്പിച്ചു. ഏറ്റവും കുറഞ്ഞ പിഴ 48,000 ദിർഹമാണ്. ഓരോ 6 മാസം കൂടുമ്പോഴും ഒരു ശതമാനം എന്ന നിരക്കിൽ വർഷം രണ്ട് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണം. ജൂലൈ മുതൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കും. മൊത്തം തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും പിഴ നിശ്ചയിക്കുക. 2026 ഓടെ സ്വദേശിവൽക്കരണം 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. തൊഴിൽ മന്ത്രാലയ സംവിധാനം വഴി …

Read More »