Breaking News

സ്വദേശിവൽക്കരണം; സ്വകാര്യ കമ്പനികൾക്കുള്ള പിഴ കൂട്ടി, കുറഞ്ഞ പിഴ 48,000 ദിർഹം

ദുബായ്: സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ വർധിപ്പിച്ചു. ഏറ്റവും കുറഞ്ഞ പിഴ 48,000 ദിർഹമാണ്. ഓരോ 6 മാസം കൂടുമ്പോഴും ഒരു ശതമാനം എന്ന നിരക്കിൽ വർഷം രണ്ട് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണം. ജൂലൈ മുതൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കും.

മൊത്തം തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും പിഴ നിശ്ചയിക്കുക. 2026 ഓടെ സ്വദേശിവൽക്കരണം 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. തൊഴിൽ മന്ത്രാലയ സംവിധാനം വഴി സ്വദേശികൾക്ക് എത്ര വർക്ക് പെർമിറ്റ് നൽകിയെന്നു പരിശോധിച്ചായിരിക്കും സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ കണക്കെടുപ്പ്.

വർക്ക് പെർമിറ്റ് ലഭിച്ച സ്വദേശിക്ക് വേതന സുരക്ഷാ പദ്ധതിയായ ഡബ്ല്യുപിഎസ് വഴി വേതനം നൽകണം. സ്ഥാപനവും ജീവനക്കാരനും ഒപ്പിട്ട തൊഴിൽ കരാറും നിർബന്ധമാണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …