Breaking News

ഇന്ത്യൻ ഉൽപ്പന്നങ്ങൾ യുഎഇയിൽ പ്രോൽസാഹിപ്പിക്കാൻ ലുലു; ധാരണാ പത്രം ഒപ്പുവച്ചു

ദുബായ്: യുഎഇയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ധാരണാപത്രം ഒപ്പിട്ട് ലുലു ഗ്രൂപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും.

ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്‍റെ ആദ്യ വാർഷിക പരിപാടിയിലാണ് ധാരണാപത്രം ഒപ്പിട്ടത്. ജിസിസി രാജ്യങ്ങളിലെ 247 ഹൈപ്പർ, സൂപ്പർമാർക്കറ്റുകളിലേക്കാണ് ലുലു 8,000 കോടിയുടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്. പുതിയ ധാരണ പ്രകാരം ഇറക്കുമതി ഇനിയും കൂട്ടും.

ലുലു സിഇഒ സെയ്ഫി രൂപാവാലയും ഫിക്കി ഡപ്യൂട്ടി സെക്രട്ടറി ജനറൽ നിരങ്കർ സക്സേനയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലീം, ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …