Breaking News

ഉ​പ്പി​ലി​ട്ട​ത​ല്ല; ആ​സി​ഡി​ല്‍ ഇ​ട്ട​ത്! വി​ല്ല​ന്‍ വീ​ര്യം കൂ​ടി​യ ആ​സി​ഡ്; പ്രാഥമിക കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്

കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ത​ട്ടു​ക​ട​യി​ല്‍​നി​ന്നു കു​ട്ടി​ക​ള്‍ ആ​സി​ഡ് കു​ടി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​നു ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്. സം​ഭ​വ​മു​ണ്ടാ​യ വ​ര​ക്ക​ല്‍ ബീ​ച്ച്‌ പ്ര​ദേ​ശ​ത്തെ ത​ട്ടു​ക​ട​ക​ളി​ല്‍ ഉ​പ്പി​ലി​ട്ട​തും വി​നാ​ഗി​രി​യി​ല്‍ ഇ​ട്ട​തും ഇ​വ ത​യാ​റാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ലാ​യി​നി, ഉ​പ്പി​ലി​ട്ട പ​ഴ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​ഞ്ച് സാ​മ്ബി​ളു​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തി​ന്‍റെ ഫ​ലം ഇ​ന്നു വ​രും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും.

ഭ​ക്ഷ്യ സു​ര​ക്ഷ സു​ര​ക്ഷ ഗു​ണ നി​ല​വാ​ര നി​യ​മ പ്ര​കാ​രം 3.75 ശ​ത​മാ​നം അ​സി​റ്റി​ക് ആ​സി​ഡ് പാ​ടു​ള്ളെ​ന്നി​രി​ക്കെ പ​ഴ​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ല്‍ ഉ​പ്പ് പി​ടി​ക്കാ​നാ​യി ലാ​യി​നി​യു​ടെ അ​മ്ല​ത്തം കൂ​ട്ടു​ന്ന​തി​നാ​യി നേ​ര്‍​പ്പി​ക്കാ​ത്ത അ​സി​റ്റി​ക് ആ​സി​ഡ് ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​ത്. സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ വി​മ​ല്‍ പ​റ​ഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …