Breaking News

Gulf

മലയാളി ഷാർജയിൽ കുത്തേറ്റ് മരിച്ചു; പാക്കിസ്ഥാൻ പൗരൻ അറസ്റ്റിൽ

ഷാർജ: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് മലയാളികൾക്കും ഒരു ഈജിപ്ഷ്യൻ പൗരനും പരിക്കേറ്റു. സംഭവത്തിൽ പാക്കിസ്ഥാൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാർജ ബുതീനയിലാണ് സംഭവം. ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ …

Read More »

ടൂർ ഓഫ് ഒമാൻ; ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന് വർണാഭമായ തുടക്കം

മ​സ്‌​ക​ത്ത്: ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരത്തിന് വർണ്ണാഭമായ തുടക്കം. ആദ്യ ദിവസത്തിൽ നടന്ന 147.4 കിലോമീറ്റർ മത്സരത്തിൽ ബെൽജിയം താരം ടിം മെർളിയർ വിജയിച്ചു. വലിയ ആവേശത്തോടെയാണ് ആരാധകർ മത്സരത്തെ വരവേറ്റത്. മത്സരം കടന്നുപോയ എല്ലാ വീഥികളിലും കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ നിരവധി പേർ മുന്നോട്ട് എത്തിയിരുന്നു. റുസ്താഖ് കോട്ടയിൽ നിന്ന് ഇന്നലെ ആരംഭിച്ച മത്സരം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ സമാപിച്ചു. മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ്, …

Read More »

‌ദേശീയ കായിക ദിനം; ഫെബ്രുവരി 14ന് ഖത്തറിന് പൊതു അവധി

ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 14 ന് ഖത്തറിൽ പൊതു അവധി. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തർ ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനാണ് ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. വ്യായാമം ചെയ്യുക, കൂടുതൽ ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ പരസ്പരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ മുഖ്യലക്ഷ്യം.

Read More »

സൗദിയിലെ 93% സ്ഥാപനങ്ങളിലും ഇ-ബില്ലിങ് സംവിധാനം നടപ്പായി

ജിദ്ദ: രാജ്യത്തെ 93 ശതമാനം സ്ഥാപനങ്ങളും ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നടപ്പാക്കിയതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻ ജി സുഹൈൽ ബിൻ മുഹമ്മദ് അബാനാമി അറിയിച്ചു. റിയാദിൽ സംഘടിപ്പിച്ച ‘സകാത്ത്, നികുതി, കസ്​റ്റംസ്’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിഷൻ 2030’ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, അതോറിറ്റി സ്വന്തം സംരംഭങ്ങൾ നടപ്പാക്കുന്നതിൽ മികച്ച രീതികളാണ്​ സ്വീകരിച്ചത്. ഇവയിൽ ഏറ്റവും പ്രധാനം ഇലക്ട്രോണിക് ബില്ലിംഗ് സ്കീം നടപ്പാക്കലാണ്. രാജ്യം സാക്ഷ്യം …

Read More »

ദുബായ് മാരത്തൺ: ഫെബ്രുവരി 12ന് മെട്രോയുടെ സമയം നീട്ടും

ദുബായ് : ഫെബ്രുവരി 12 ന് ദുബായ് മെട്രോയുടെ സമയം നീട്ടുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഞായറാഴ്ചകളിൽ പതിവുപോലെ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതിന് പകരം പുലർച്ചെ 4 മണി മുതൽ മെട്രോ സർവീസ് നടത്തും. അതേ ദിവസം നടക്കുന്ന ദുബായ് മാരത്തണിനെ തുടർന്നാണ് സമയമാറ്റം. പങ്കെടുക്കുന്നവർക്ക് ദുബായ് എക്സ്പോ സിറ്റിയിലേക്ക് എളുപ്പവും സുഗമവുമായ പ്രവേശനം ഉറപ്പാക്കുന്നതിനാണ് പുതിയ സമയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.

Read More »

ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കായി ദുബായിൽ പുതിയ സ്കൂൾ ബസുകൾ

ദുബായ്: ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ദുബായിൽ പുതിയ സ്കൂൾ ബസുകൾ ആരംഭിച്ചു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് ടാക്സി കോർപ്പറേഷനും (ഡിടിസി) സംയുക്തമായാണ് ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വാഹനങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റുമായി (ഇഎസ്ഇ) സഹകരിച്ച് നടത്തുന്ന ഈ നീക്കം പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ് സർവീസുകളിൽ നിന്നുള്ള ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. സ്കൂളുകളുടെ ആവശ്യകതയ്ക്കും വിദ്യാർത്ഥികളുടെ എണ്ണത്തിനും അനുസൃതമായി സ്കൂൾ …

Read More »

സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു. ഖാലിദിയ – ബലാദ് റൂട്ടിലാണ് സർവീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നതെങ്കിലും ബുധനാഴ്ചയാണ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ റെഗുലർ സർവിസ് ആരംഭിച്ചത്. മദീന റോഡിലൂടെ കടന്നുപോകുന്ന ബസ് ഖാലിദിയയ്ക്കും ബലാദിനും ഇടയിൽ അമീർ സൗദ് അൽ ഫൈസൽ റോഡ് വഴി ദിവസേന സർവീസ് നടത്തും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ഒറ്റ ചാർജിൽ …

Read More »

വിമാനത്താവളത്തിൽ അടിയന്തര പ്രഥമശുശ്രൂഷ നൽകാൻ വനിതകളും; സൗദിയിൽ ഇതാദ്യം

റിയാദ്: അടിയന്തര പ്രഥമ ശുശ്രൂഷ നൽകാൻ സ്ത്രീകളെ നിയോഗിക്കാൻ ജിദ്ദ വിമാനത്താവളം. ഇതിനാവശ്യമായ പരിശീലന പരിപാടി ആരംഭിച്ചു. സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ച് ജിദ്ദ എയർപോർട്ട് കമ്പനിയാണ് അടിയന്തിര സാഹചര്യങ്ങളിൽ വിമാനത്താവളത്തിൽ നൽകേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ച് സ്ത്രീകൾക്ക് പരിശീലനം നൽകുന്നത്. ഇതാദ്യമായാണ് സൗദിയിലെ വിമാനത്താവളങ്ങളിൽ ഇത്തരമൊരു പരിശീലന പരിപാടി ആരംഭിക്കുന്നത്. മൂന്ന് മാസത്തെ പരിശീലനത്തിനു ശേഷം ഇവർക്ക് ജോലി നൽകും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും യാത്രക്കാരുടെ …

Read More »

ദ്വീപുകളെ ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ സൂപ്പർഹൈവേ തുറന്ന് അബുദാബി

അബുദാബി: അൽ റീം ദ്വീപ്, ഉമ്മു യിഫിന ദ്വീപ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ സൂപ്പർ ഹൈവേ തുറന്നു. അബുദാബി ഉമ്മു യിഫീന പാലം എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പാലം ഉദ്ഘാടനം ചെയ്തു. രണ്ട് ദ്വീപുകളും നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ …

Read More »

വെ​ള്ളി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളിൽ കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ റദ്ദാക്കി

കു​വൈ​ത്ത് സി​റ്റി: യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി വിമാനം റദ്ദാക്കൽ. വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമുള്ള ഷെഡ്യൂളുകൾ പൂർണ്ണമായും റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഫെബ്രുവരി 10ന് കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും, ഫെബ്രുവരി 13ന് കോഴിക്കോട് നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 4.20ന് പുറപ്പെട്ട് രാവിലെ ഏഴിന് കുവൈത്തിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് റദ്ദാക്കിയത്. കുവൈത്തിൽ നിന്ന് …

Read More »