Breaking News

ടൂർ ഓഫ് ഒമാൻ; ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന് വർണാഭമായ തുടക്കം

മ​സ്‌​ക​ത്ത്: ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരത്തിന് വർണ്ണാഭമായ തുടക്കം. ആദ്യ ദിവസത്തിൽ നടന്ന 147.4 കിലോമീറ്റർ മത്സരത്തിൽ ബെൽജിയം താരം ടിം മെർളിയർ വിജയിച്ചു. വലിയ ആവേശത്തോടെയാണ് ആരാധകർ മത്സരത്തെ വരവേറ്റത്. മത്സരം കടന്നുപോയ എല്ലാ വീഥികളിലും കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ നിരവധി പേർ മുന്നോട്ട് എത്തിയിരുന്നു. റുസ്താഖ് കോട്ടയിൽ നിന്ന് ഇന്നലെ ആരംഭിച്ച മത്സരം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ സമാപിച്ചു.

മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ്, മാ​സെ​ൻ ബി​ൻ സ​ഈ​ദ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ, സ​ഈ​ദ് ബി​ൻ ഇ​ബ്രാ​ഹിം, മോ​ന്ദ​ർ ബി​ൻ അ​ബ്ദു​ല്ല, അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ്, ഫൈ​സ​ൽ ബി​ൻ സ​ലീം അ​ൽ മാ​മ​രി എന്നീ ഒ​മാ​ൻ ദേ​ശീ​യ ടീ​മി​ലെ ഏ​ഴ് റൈഡർമാ​രും മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തു. ഒമാൻ ദേശീയ ടീം ഉൾപ്പെടെ 18 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. മൊത്തം മത്സര ദൂരം 830 കിലോമീറ്ററാണ്. രണ്ടാം ഘട്ടം ഞായറാഴ്ച സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നിന്ന് ആരംഭിച്ച് ഖുറിയത്തിൽ അവസാനിക്കും.

മൂന്നാം ഘട്ടം (151.8 കിലോമീറ്റർ) സ​മാ​ഇ​ല്‍ വിലായത്തിലെ അൽ ഖോബാറിൽ നിന്ന് ആരംഭിച്ച് ഹംറ വിലായത്തിലെ ജബൽ ശർഖിൽ അവസാനിക്കും. ഇസ്‌കിയിലെ ജബൽ ഹാതിൽ നിന്ന് ആരംഭിച്ച് യിത്തി പർവതനിരകളിൽ അവസാനിക്കുന്ന നാലാം ഘട്ടത്തിൽ മത്സരാർത്ഥികൾ 204.9 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. ജബൽ അഖ്ദാറിന്‍റെ ചെരിവിലാണ് ഫൈനൽ. മത്സര ദൂരം 152.2 കിലോമീറ്ററാണ്. മത്സരങ്ങൾ കടന്നുപോകുന്ന റൂട്ടുകളിൽ ആർഒപി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …