Breaking News

ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മരിച്ച നിലയില്‍…

ഇടുക്കി കമ്ബകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ് എന്ന 34 കാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്ത് താമസിച്ചിരുന്ന സഹോദരന്‍ വൈകുന്നേരത്തോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ജഡം കാണുന്നത്.

മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. വീടിന്റെ അടുക്കളയില്‍ വിഷ കുപ്പിയും കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്ന് മരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2018 ജൂലൈ 29നു രാത്രി വണ്ണപ്പുറം കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍

വീടിനു പിന്നിലെ ചാണകക്കുഴിയില്‍ മൂടിയ കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണന്റെ താളിയോലകള്‍ സ്വന്തമാക്കാനും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു. മന്ത്രവാദശക്തി സ്വന്തമാക്കാനാണു കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന വിവരങ്ങള്‍. കൃഷ്ണനെയും മകനെയും കുഴിച്ചുമൂടുമ്ബോള്‍ ജീവനുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …