Breaking News

വെ​ള്ളി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളിൽ കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ റദ്ദാക്കി

കു​വൈ​ത്ത് സി​റ്റി: യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി വിമാനം റദ്ദാക്കൽ. വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമുള്ള ഷെഡ്യൂളുകൾ പൂർണ്ണമായും റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഫെബ്രുവരി 10ന് കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും, ഫെബ്രുവരി 13ന് കോഴിക്കോട് നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകളാണ് റദ്ദാക്കിയത്.

കണ്ണൂരിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 4.20ന് പുറപ്പെട്ട് രാവിലെ ഏഴിന് കുവൈത്തിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് റദ്ദാക്കിയത്. കുവൈത്തിൽ നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് പുലർച്ചെ 3.05ന് കണ്ണൂരിലെത്തുന്ന വിമാനവും സർവീസ് നടത്തില്ല. കോ​ഴി​ക്കോ​ടു​നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.40ന് ​പു​റ​പ്പെ​ട്ട് 10.20ന് ​കു​വൈ​ത്തി​ൽ എ​ത്തു​ന്ന വി​മാ​ന​വും തി​രി​ച്ച് 11.20ന് ​കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 6.45ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തു​ന്ന വി​മാ​ന​വും റ​ദ്ദാ​ക്കി. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗ​ജ​ന്യ​മാ​യി മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റാമെന്നും എയർ ഇന്ത്യ അറിയിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …