Breaking News

ബ്രഹ്‌മപുരം തീപിടിത്തം; കടുത്ത ആരോപണങ്ങളുമായി സിപിഐ

കൊച്ചി: കരാർ കമ്പനിയുടെ കാലാവധി കഴിഞ്ഞതിന്‍റെ പിറ്റേന്നാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപിടിത്തമുണ്ടായതെന്ന് ആരോപണം. കരാർ നീട്ടാൻ മനഃപൂർവം തീപ്പിടിത്തം ഉണ്ടാക്കിയതാകാമെന്ന് സിപിഐ കൗൺസിലർ സി.എ.ഷക്കീർ ആരോപിച്ചു. ടെൻഡർ നടപടികൾ ചർച്ച ചെയ്യാൻ പോലും മേയർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

“പ്ലാന്‍റിന്‍റെ കരാർ കാലാവധി രണ്ടാം തീയതിയാണ് അവസാനിച്ചത്. കരാർ നീട്ടണമെന്ന് ആവശ്യപ്പെട്ട് അവർ എല്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും കത്തെഴുതിയിരുന്നു. ഫെബ്രുവരി രണ്ടിന് ടെൻഡർ നടപടികൾക്ക് കൗൺസിൽ അംഗീകാരം നൽകിയെങ്കിലും ഫയൽ ഇതുവരെ നീങ്ങിയിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ, നിലവിലുള്ള കരാർ നീട്ടാനും ജനങ്ങളിൽ ഉത്കണ്ഠ സൃഷ്ടിക്കാനും തീ പിടുത്തമുണ്ടാക്കിയതായിരിക്കാം. കൗൺസിൽ യോഗത്തിന് ശേഷം മാത്രമേ ഇതിന് പിന്നിൽ ആരാണെന്ന് അറിയാൻ കഴിയൂ” ഷക്കീർ പറഞ്ഞു.

ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. എന്നാൽ ഇക്കാര്യത്തിൽ സംസാരിച്ചാലും മേയർ കൃത്യമായ മറുപടി നൽകുന്നില്ല. ഘടകകക്ഷിയെന്ന നിലയിൽ സി.പി.ഐയുമായി ചർച്ചയ്ക്ക് പോലും മേയർ തയ്യാറാകാത്ത സാഹചര്യമാണെന്നും ഷക്കീർ കൂട്ടിച്ചേർത്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …