Breaking News

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ജൂണ്‍ ഒന്നിന് തുറക്കും; ക്ലാസുകള്‍ ഓണ്‍ലൈനില്‍…

സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി തന്നെയായിരിക്കും നടക്കുക. പ്രവേശനോത്സവവും ഓണ്‍ലൈന്‍ വഴിതന്നെയാകും.

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലും ക്ലാസുകള്‍ വീക്ഷിക്കാന്‍ സംവിധാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ തീരുമാനം ഉണ്ടായത്.

നിലവില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂണ്‍ ഒന്നിന് ആരംഭിക്കുന്നത്. പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷയും ഇതുവരെ പൂര്‍ത്തിയാകാത്തതിനാല്‍ പ്ലസ് ടു ക്ലാസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച്‌ തീരുമാനം വൈകിയേക്കും.

– കോളജുകളിലും ജൂണ്‍ ഒന്നിന് തന്നെയാകും ക്ലാസുകള്‍ ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്‍റെ നേതൃത്വത്തില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ്

ഇക്കാര്യത്തില്‍ തീരുമാനമായത്. അവസാന വര്‍ഷ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ ജൂണ്‍ 15 മുതല്‍ ഷെഡ്യൂള്‍ ചെയ്ത് ജൂലൈ 31 നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …