Breaking News

പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

കൊച്ചി: പെരുമ്പാവൂർ അല്ലപ്രയിൽ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയായ രത്തൻ കുമാർ മബൽ ആണ് മരിച്ചത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

മുടിക്കൽ സ്വദേശി ഹക്കീമിന്‍റെ ഉടമസ്ഥതയിലുള്ള പ്ലൈക്കോണ്‍ ലാമിനേറ്റ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. വലിയ ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര ഉൾപ്പടെ തകർന്നിട്ടുണ്ട്.

സ്ഫോടനത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ രത്തൻ കുമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സഹപ്രവർത്തകർ പറഞ്ഞു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …