Breaking News

അവയവദാന ചട്ടങ്ങളില്‍ മാറ്റം; ഇനി 65 കഴിഞ്ഞവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ ലഭിക്കും

ന്യൂഡല്‍ഹി: മരണശേഷമുള്ള അവയവദാനത്തിനുള്ള ചട്ടങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റംവരുത്തി. 65 വയസിന് മുകളിലുള്ളവർക്കും ഇനി മുൻഗണനാക്രമത്തിൽ അവയവം ലഭിക്കും. ഇതിനായി പ്രത്യേക ദേശീയ പോർട്ടൽ സംവിധാനവും ഏർപ്പെടുത്തും.

എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ടെന്ന നിരീക്ഷണത്തിലാണ് സ്വീകർത്താവിന്‍റെ പ്രായം സംബന്ധിച്ച വ്യവസ്ഥകൾ നീക്കം ചെയ്തത്. 18 വയസ്സിന് മുകളിലുള്ളവർക്ക് മരണശേഷം അവയവങ്ങൾ ദാനം ചെയ്യാം. 18 വയസ്സിന് താഴെയുള്ളവരുടെ കാര്യത്തിൽ, മാതാപിതാക്കളുടെ നിയമപരമായ സമ്മതം ആവശ്യമാണ്.

അവയവദാന പോർട്ടലുകൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അവയവം സ്വീകരിക്കുന്നതിനും ദാനം ചെയ്യുന്നതിനും ഇനി മുതൽ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷന്‍റെ (നോട്ടോ) രജിസ്ട്രിയിൽ അപേക്ഷിക്കാം. അവയവം സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കണോ അതോ അവയവം ലഭ്യമാകുന്ന സംസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറണോ എന്ന് രോഗിക്ക് തീരുമാനിക്കാം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …