Breaking News

ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞില്ല; കാരണം വ്യക്തമാക്കി കോഹ്ലി; തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച്‌ സെവാഗ്…

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ക്രൂണാലിനെയും ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് തല്ലി ചതച്ചിട്ടും ഹാര്‍ദിക് പാണ്ഡ്യയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നതിനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.

നിര്‍ണായക പരമ്ബരകള്‍ക്ക് മുമ്ബ് ഹാര്‍ദിക് പൂര്‍ണ കായിക ക്ഷമതയോടെയിരിക്കേണ്ടത് ടീമിന് ആവശ്യമാണ്. ടി20 ലോകകപ്പും, ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പും ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന പരമ്ബരയും കണക്കിലെടുത്താണിത്.

ഹാര്‍ദിക്കിന്‍റെ ജോലി ഭാരം കുറക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെക്കൊണ്ട് പന്തെറിയിക്കാതിരുന്നതെന്ന് മത്സരശേഷം കോഹ്ലി പറഞ്ഞു.

പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ പാണ്ട്യയുടെ ജോലിഭാരം കുറക്കേണ്ടതുണ്ട്.

ബൗളറെന്ന നിലയിലും ഹാര്‍ദിക്കിന്‍റെ സേവനം ടീമിന് പ്രധാനമാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. ഇരുപത്തിയേഴുകാരന്‍ ഹാര്‍ദിക് 2019 ല്‍ നടുവിന് ഒരു സര്‍ജറിക്ക് വിധേയനായിരുന്നു.

അതിനുശേഷം കഴിഞ്ഞ സീസണിലെ ഐ പി എല്ലിലാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ അദ്ദേഹം ബൗള്‍ ചെയ്തിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയില്‍ 17 ഓവറോളം ബൗള്‍ ചെയ്ത ഹാര്‍ദിക് 6.50 ശരാശരിയില്‍ മാത്രമാണ് റണ്‍സ് വഴങ്ങിയത്.

ഹാര്‍ദിക്കിന്‍റെ ബൗളിംഗ് ടി20 പരമ്ബര സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടേയും ടീം മാനേജ്മെന്റിന്റേയും തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് രംഗത്തെത്തിയിട്ടുണ്ട്.

ഏകദിന പരമ്ബര നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്നും ഹാര്‍ദികിന്റെ ജോലി ഭാരം നിയന്ത്രിക്കുന്നതാണ്‌ പ്രധാനമെന്ന തരത്തിലാണ് ഇന്ത്യന്‍ ടീമിന്റെ സമീപനമെന്ന് സെവാഗ് കുറ്റപ്പെടുത്തി.

‘ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം ഹാര്‍ദിക് കൂടുതല്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. ടെസ്റ്റുകളില്‍ അദ്ദേഹം പുറത്തിരുന്നു. അഞ്ചു ടി20 മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. അതില്‍ മൂന്ന് എണ്ണത്തില്‍ പന്തെറിഞ്ഞു.

അതിനാല്‍ അദ്ദേഹം ഇതു വരെയും ഭാരമെടുത്തിട്ടില്ല.’- സേവാഗ് പറഞ്ഞു. എല്ലാ ഫോര്‍മ്മാറ്റുകളിലും സ്ഥിരമായി കളിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ ഈ ജോലി ഭാരത്തേക്കുറിച്ച്‌ പറയുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത കുറച്ച്‌ മാസങ്ങളില്‍ ഇന്ത്യ ഒരു ക്രിക്കറ്റും കളിക്കുന്നില്ലെന്നും, ഐപിഎല്‍ മാത്രമാണ് അവര്‍ക്കുള്ളതെന്നും സേവാഗ് ചൂണ്ടിക്കാട്ടി. ഐ പി എല്ലിന് മുന്നോടിയായി

പരിക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ ഏകദിനത്തില്‍ ബോളിംഗില്‍ നിന്ന് ഒഴിവാക്കാന്‍ അദ്ദേഹം തന്നെ ആവശ്യപ്പെട്ടിരിക്കാമെന്നും സെവാഗ് തുറന്നടിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …