Breaking News

എല്ലാ സംസ്ഥാനങ്ങളും സമ്മതിച്ചാല്‍ ഇന്ധനവില‍ എത്രയും വേഗം ജിഎസ്ടി‍യില്‍ ഉള്‍പ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി; വഴങ്ങാതെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍‍…

ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇതിന് എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണം. കേരളമുള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇതിനു തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടു വരാന്‍ സാധിക്കാത്തത്.

ഇന്ധനങ്ങളും ഗ്യാസും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് മൊത്തത്തിലുള്ള നിരക്കുകളില്‍ കുറവുണ്ടാക്കും. അതു വഴി സാധാരണക്കാരന്റെ വരുമാനവും ജീവിത നിലവാരവും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും ജിഎസ്ടി കൗണ്‍സിലിനെ എതിര്‍ക്കുന്നു. ധനമന്ത്രി ഇതു നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളും സമ്മതിച്ചാല്‍ എത്രയും വേഗം ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് അദേഹം പറഞ്ഞു.

എക്‌സൈസ് തീരുവ കുറച്ചുകൊണ്ട് കേന്ദ്രം ജനങ്ങള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ അതു പോലും ചെയ്യാത്ത സംസ്ഥാനങ്ങളാണ് ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തത്. പൊതുജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പെട്രോള്‍ ഡീസല്‍ വില ജിഎസ്ടി പരിധിയില്‍പ്പെടുത്തുന്നതിനെ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …