Breaking News

നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം

ഗൂഗിള്‍ പേ‌, ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, യുട്യൂബ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഫോട്ടോസ്, പ്ലേസ്റ്റോര്‍ തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരു ആവശ്യകതയായി മാറിയിരിക്കുന്നു. ഗൂഗിള്‍ സേവനങ്ങളെല്ലാം കൂടുതല്‍ സൗകര്യപ്രദവും സ്വകാര്യവുമാക്കുന്നതിന് ഒരൊറ്റ അക്കൗണ്ടുമായി ഈ സേവനങ്ങള്‍ ലിങ്ക് ചെയ്യാനും ഗൂഗിള്‍ അനുവദിക്കുന്നുണ്ട്.

നമ്മുടെ പലരുടെയും സാമ്ബത്തികവും വ്യക്തിപരവുമായ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ താക്കോലും ഇപ്പോള്‍ ഗൂഗിളാണെന്ന് പറയാം. നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കനത്ത നഷ്ടങ്ങളാവും നമുക്ക് സംഭവിക്കുക. അതിനാല്‍, ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.

മിക്കപ്പോഴും ആളുകള്‍ തങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യവും നമ്മുടെ നിര്‍ണായക വിവരങ്ങളെല്ലാം വിദൂരത്തിരുന്ന് ചിലര്‍ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെന്ന കാര്യവും അറിയാറില്ല. ഈ സാഹചര്യത്തില്‍, നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താമെന്ന് നോക്കാം:

ഘട്ടം – 1: നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറന്ന് ഇടത് നാവിഗേഷന്‍ പാനലില്‍ നിന്ന് ‘സെക്യൂരിറ്റി’ ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക.

ഘട്ടം – 2: അടുത്തതായി, ‘റീസെന്റ് സെക്യൂരിറ്റി ഇവന്റ്‌സ്’ പാനലിന് കീഴിലുള്ള ‘റിവ്യൂ സെക്യൂരിറ്റി ഇവന്റ്‌സ്’ ക്ലിക്കു ചെയ്യുക.

ഘട്ടം – 3: ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയിലെ വിവരങ്ങളില്‍ സംശയാസ്പദമായ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുക.

അതില്‍ നിങ്ങള്‍ക്ക് അറിയാത്ത ഒരു പ്രവര്‍ത്തനം കണ്ടെത്തിയാല്‍ ‘നോ, ഇറ്റ് വാസ് നോട്ട് മീ’ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം ‘യെസ്’ തിരഞ്ഞെടുക്കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …