Breaking News

ചെറുരാജ്യങ്ങളെ കടക്കെണിയില്‍ കുടുക്കി ചൈന, പ്രധാന സ്ഥലങ്ങള്‍ എഴുതി വാങ്ങും : രക്ഷിച്ചെടുക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ച്‌ ഇന്ത്യ

ചെറുരാജ്യങ്ങളെ ചൈനയുടെ നീരാളിക്കൈകളില്‍ നിന്നും രക്ഷപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ചൈനയുടെ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള കരുത്തുറ്റ വ്യാപാര വാണിജ്യ പദ്ധതികള്‍ക്ക് ക്യാബിനറ്റ് രൂപം കൊടുത്തു. ആഗോളതലത്തില്‍, വാണിജ്യ മേഖലയില്‍ ഇന്ത്യ കാര്യമായി ഇടപെടുകയാണ്. ഇതിന്റെ കരട് രൂപരേഖയാണ് ക്യാബിനറ്റ് യോഗത്തില്‍ തയ്യാറായത്. ചെറുകിട രാജ്യങ്ങള്‍ക്ക് കടം നല്‍കി അവയെ പയ്യെപ്പയ്യെ വിഴുങ്ങുന്ന ചൈനയുടെ ‘ഡെബ്റ്റ് ട്രാപ്പ് ഡിപ്ലോമസി’ എന്ന കടക്കെണിയില്‍ നിന്നും രാഷ്ട്രങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്.

കടം നല്‍കിയ ശേഷം തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നാല്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ആ രാജ്യങ്ങളില്‍ നിന്നും എഴുതി വാങ്ങുന്ന പദ്ധതിയാണിത്. ചൈനീസ് നയങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല എങ്കില്‍, ആ രാജ്യങ്ങള്‍ക്ക് നേരെ അവര്‍ ഉപരോധം ഏര്‍പ്പെടുത്തും

നിലവില്‍, ‘ഏകീകൃത ചൈന’ എന്ന സിദ്ധാന്തം അംഗീകരിക്കാനാവില്ല എന്നറിയിച്ച ലിത്വാനിയയ്ക്കു നേരെ ചൈന ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈന അടിച്ചേല്‍പ്പിച്ചിരിക്കുന്ന വ്യാപാര ഉപരോധം മറികടക്കുന്നതിന് അവര്‍ക്ക് ഇന്ത്യയുടെ സഹായം കരുത്തേകും. ക്യാബിനറ്റ് പദ്ധതിയുടെ ആദ്യഘട്ടമായി ലിത്വാനിയയ്ക്കു സഹായം നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …