Breaking News

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ വോക്വിന്‍ ഫിനിക്‌സ്, റെനെ സെല്‍വെഗര്‍ മികച്ച നടി…

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 92ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായ് വോക്വിന്‍ ഫിനിക്‌സും റെനെ സെല്‍വെഗര്‍ മികച്ച നടിയായും തെരഞ്ഞെടുത്തു.

പാരസൈറ്റ് സംവിധാനം ചെയ്ത ബോങ് ജൂന്‍ ഹോയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. ജോക്കറിലെ മികച്ച പ്രകടനത്തിനാണ് വോക്വിന്‍ ഫിനിക്‌സ് മികച്ച നടനുള്ള ഓസ്‌കര്‍ നേടിയത്.

ജൂഡിയിലെ അഭിനയത്തിനാണ് അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റ്‌നെ മികച്ച സഹനടനായി തെരഞ്ഞെടുത്തപ്പോള്‍ മാര്യേജ് സ്റ്റോറിയിലെ പ്രകടനത്തിന് ലോറാ ഡേണ്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

ടോയ് സ്റ്റോറി ഫോറാണ് മികച്ച അനിമേഷന്‍ ചിത്രം. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും വണ്‍സ് അപ്പോണ്‍ ടൈം ഇന്‍ ഹോളിവുഡ് നേടി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …