Breaking News

കൊറോണ വൈറസ് വായുവിലൂടെ ആറ് അടി ദൂരം വരെ സഞ്ചരിക്കും; 1 മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും; രോഗവ്യാപനകാരണം കണ്ടെത്തി ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷൻ…

കോവിഡ് രോഗിയുടെ ഉച്ഛ്വസത്തിലൂടെ പുറത്തുവരുന്ന കൊറോണ വൈറസുകള്‍ വായുവിലൂടെ ആറ് അടി വരെ ദൂരത്തില്‍ സഞ്ചരിക്കുമെന്നും ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും പഠനം.

ഉച്ഛ്വസിക്കുമ്ബോള്‍ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. യുഎസ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.

രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ആയ ലാന്‍സെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് ഒരുമാസം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നു മുതല്‍ ആറ് വരെ അടി ദൂരത്തില്‍ വൈറസിന് സഞ്ചരിക്കാന്‍ സാധിക്കുന്നത് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കും.

ശക്തിയായി ഉച്ഛ്വസിക്കുമ്ബോള്‍, സംസാരിക്കുമ്ബോള്‍, പാട്ടു പാടുമ്ബോള്‍, ചുമയ്ക്കുമ്ബോള്‍, വ്യായാമം ചെയ്യുമ്ബോഴെല്ലാം വൈറസ് പുറത്തുവരാം. ഏറെ നേരം വൈറസിന് വായുവില്‍ നിലനില്‍ക്കാനാകുമെന്നും പഠനം പറയുന്നു.

അകലം പാലിക്കുന്നതിലൂടെ മാത്രമെ വായുവിലൂടെയുള്ള വൈറസ് വ്യാപനം തടയാന്‍ സാധിക്കൂ. രോഗബാധിതനായ ആളില്‍നിന്നുമാണ് അടുത്തുള്ളവരിലേക്ക് രോഗം പടരുക. രോഗിയില്‍നിന്നും പുറത്തുവരുന്ന വൈറസ് കണങ്ങള്‍ 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ

വായുവില്‍ തങ്ങിനില്‍ക്കും. ഇതു ചുറ്റിലും നില്‍ക്കുന്നവരിലേക്കും അടുത്തുകൂടെ പോകുന്നവരിലേക്കും വൈറസ് പടരുന്നതിന് കാരണമാകും. അടച്ചിട്ട മുറികളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കും.

രോഗിയുടെ സമീപമുള്ള വസ്തുക്കളില്‍ വീഴുന്ന സ്രവങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാം. ഇത്തരം ഇടങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്ബോഴാണ്

വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക. രോഗി തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും പുറത്തുവരുന്ന സ്രവങ്ങള്‍ നേരിട്ടു ശ്വസിച്ചാലും രോഗം പരക്കാമെന്നും പഠനങ്ങളില്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …