Breaking News

സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി ; 4 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്…

സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണത്തിന്​ പദ്ധതിയിട്ട നാല്​ പേര്‍ അറസ്റ്റിലായതായി ജമ്മു – കശ്​മീര്‍ പൊലീസ്​. ഭീകരന്‍ ജെയ്​ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ്​ പിടിയിലായത്​. ഡ്രോണുകളിലെത്തുന്ന ആയുധങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായും പൊലീസ്​

വെളിപ്പെടുത്തുന്നു . ആഗസ്റ്റ്​ 15ന്​ മുമ്ബ്​ ജമ്മുവില്‍ ബോംബ്​ സ്ഥാപിച്ച്‌​ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ മറ്റ്​ സ്ഥലങ്ങളിലും ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു.

ഭീകരരില്‍ നിന്ന്​ ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും പിടിച്ചെടുത്തിട്ടുണ്ട്​. മോ​ട്ടോര്‍സൈക്കിളില്‍ ബോംബ്​ സ്ഥാപിച്ച്‌​ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ്​ കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ ദിനത്തോട്​ അനുബന്ധിച്ച്‌​ അതീവ ജാഗ്രതയാണ്​ സുരക്ഷാ ഏജന്‍സികള്‍ രാജ്യ തലസ്ഥാനത്ത് പുലര്‍ത്തുന്നത്. സൈനിക പോസ്റ്റുകള്‍ക്ക്​ നേരെ ആക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന്​ ഇന്‍റലിജന്‍സ്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …