Breaking News

സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുണ്ടാകില്ല: കലക്ടര്‍മാരുമായി മുഖ്യമന്ത്രിയുടെ നിര്‍ണായക ചര്‍ച്ച…

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പും പൊലീസും ഉന്നതതല യോഗത്തില്‍ നിലപാടെടുത്തു. നാളെ കലക്ടര്‍മാരുടെ യോഗത്തിനുശേഷം ഇളവുകള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കും.

അതേസമയം വടക്കന്‍ ജില്ലകളില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ വിലയിരുത്തല്‍. ഈ ജില്ലകളില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര സംഘം തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ഇതുവരെ പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല.

രണ്ടു മാസത്തിനിടെ മൂന്ന് ദിവസം മാത്രമാണ് ടി.പി.ആര്‍ 10 ന് താഴെയെത്തിയത്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടി.പി.ആര്‍ 10.21 ആണ്. സംസ്ഥാനത്തെ പൊതു സാഹചര്യം

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ അവലോകന യോഗത്തില്‍ വിലയിരുത്തി.  വടക്കന്‍ ജില്ലകളില്‍ പ്രതിദിന രോഗബാധയില്‍ കുറവില്ലെന്നും ഇവിടങ്ങളില്‍ പരിശോധന വീണ്ടും

വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. നിയന്ത്രണങ്ങളിലെ മാറ്റങ്ങള്‍ സംബന്ധിച്ച്‌ നാളെ ചേരുന്ന  അവലോകന യോഗത്തില്‍ തീരുമാനമെടുത്തേക്കും. ജില്ലകളിലെ സാഹചര്യം വിലയിരുത്താന്‍

നാളെ കളക്ടര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …