Breaking News

സഹികെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഏറ്റുപറഞ്ഞു: ‘പേരെഴുതാൻ അറിയാത്തവർക്കും എ പ്ലസ്’ എന്ന് .

എസ്എസ്എൽസി മാർക്ക് ദാനത്തെ വിമർശിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഏറ്റുപറച്ചിൽ വിവാദം ആയി. വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി . വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖാംശം…. ” കുട്ടികളെ ജയിപ്പിക്കുന്നതിലെന്നും ഞാൻ എതിരല്ല .40- 50 ശതമാനം മാർക്ക് നൽകിക്കൊട്ടെ. അവിടെ നിർത്തണം .അതിൽ കൂടുതൽ വെറുതെ നൽകരുത് .അത് സ്വയം നേടിയെടുക്കേണ്ടതാണ് എന്ന ധാരണ കുട്ടികൾക്ക് വേണം. പരീക്ഷകൾ പരീക്ഷകൾ ആവുക തന്നെ വേണം.

എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസ്സാര കാര്യമാണോ ?ഞാൻ പഠിച്ച കാലത്ത് 5000 പേർക്ക് മാത്രമായിരുന്നു എസ്എസ്എൽസിക്ക് ഡിസ്റ്റിങ്ഷൻ. ഇപ്പോൾ 69,000 പേർക്കാണ് എ പ്ലസ്. അതായത് 90% മാർക്കിനു മുകളിൽ. എനിക്ക് നല്ല ഉറപ്പുണ്ട് അക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത കുട്ടികൾ വരെ അതിലുണ്ട് എന്നുള്ളത്. രജിസ്റ്റർ നമ്പർ അക്ഷരത്തിൽ എഴുതാൻ കുട്ടിക്ക് അറിയില്ല. തെറ്റായി അത് രേഖപ്പെടുത്തിയത് കണ്ടുപിടിക്കാത്തതിന് എത്ര അധ്യാപകർക്കു നമ്മൾ നോട്ടീസ് കൊടുത്തു.

സ്വന്തം പേര് എഴുതാൻ അറിയാത്തവർക്ക് വരെ എ പ്ലസ് നൽകുന്നു. കുട്ടികളോടുള്ള ചതിയാണ് ഇത്. ഇല്ലാത്ത കഴിവുണ്ടെന്നു പറയുകയാണ്. വിദ്യാഭ്യാസകാര്യത്തിൽ ഇപ്പോൾ കേരളത്തെ കൂട്ടിക്കെട്ടുന്നത് ബിഹാറുമായിട്ടൊക്കെയാണ്. യൂറോപ്പിലെ മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്തിരുന്നടത്തു നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദമായ ശബ്ദരേക്കയ്ക്ക് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി. ”വിദ്യാഭ്യാസത്തെ എങ്ങനെ സമീപിക്കണമെന്ന് ഒരു ആഭ്യന്തരയോഗത്തിൽ ഡയറക്ടർ വിമർശനാത്മകമായി അഭിപ്രായം പറഞ്ഞതിന് സർക്കാർ നിലപാടായി കാണേണ്ടതില്ല .കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല .എല്ലാ കുട്ടികളെയും ചേർത്തുകൊണ്ട് ഗുണമേന്മ കൂട്ടണം എന്നാണ് ,

അതിൽ മാറ്റം വരുത്തില്ല .കേരള വിദ്യാഭ്യാസ മാതൃകയെ യൂനിസെഫ് അടക്കമുള്ള രാജ്യാന്തര ഏജൻസികൾ പ്രകീർത്തിച്ചിട്ടുണ്ട്.ദേശീയ ഗുണനിലവാര സൂചികയിലും കേരളം മുന്നിലാണ് . വി. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി. എസ്എസ്എൽസി പരീക്ഷയിലെ ഉന്നത വിജയം മാർക്ക് ദാനത്തിലൂടെയാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ സമ്മതിക്കുന്ന ശബ്ദരേഖ പുറത്തായി.

ഇത് സംബന്ധിച്ച് അദ്ദേഹത്തോട് തന്നെ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. ശബ്ദരേഖ പൊതുജനങ്ങൾക്കിടയിൽ വലിയ ആശയ കുഴപ്പം ഉണ്ടാക്കിയ സാഹചര്യത്തിൽ ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. അക്ഷരം കൂട്ടി വായിക്കാനും സ്വന്തം പേര് എഴുതാനും അറിയാത്ത കുട്ടികൾക്ക് വരെ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നൽകുകയാണെന്നും ഇത് അവരോട് ചെയ്യുന്ന ചതിയാണെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്.

എസ്എസ്എൽസി പരീക്ഷ ചോദ്യക്കടല തയ്യാറാക്കുന്നവർക്കായി സംഘടിപ്പിച്ച ശില്പശാലയിൽ പറഞ്ഞത് വാരിക്കോരി മാർക്ക് വിതരണം വേണ്ടെന്ന നിർദേശവും ഡയറക്ടർ നൽകി .കഴിഞ്ഞമാസം നടന്ന ശില്പശാലയിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് വിവാദം ഉയർന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …