Breaking News

പ്രഭാകരൻ ജീവിച്ചിരിപ്പില്ല; നെടുമാരന്‍റെ അവകാശവാദം തള്ളി ശ്രീലങ്ക

ചെന്നൈ: ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽ.ടി.ടി.ഇ) നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ഉടൻ മടങ്ങിയെത്തുമെന്നുമുള്ള ഉലക തമിഴക പേരവൈ പ്രസിഡന്‍റ് ഡോ. പഴ നെടുമാരന്‍റെ അവകാശവാദം തള്ളി ശ്രീലങ്ക.

പ്രഭാകരൻ കൊല്ലപ്പെട്ടതിന് തെളിവുണ്ടെന്ന് ശ്രീലങ്കൻ സൈനിക വൃത്തങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2009 ൽ ശ്രീലങ്കൻ ടാസ്ക് ഫോഴ്സിന്റെ വെടിയേറ്റാണ് എൽ.ടി.ടി.ഇ നേതാവായിരുന്ന പ്രഭാകരൻ മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടതായി അന്നത്തെ സർക്കാർ സ്ഥിരീകരിച്ചിരുന്നു.

തഞ്ചാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഭാകരൻ ആരോഗ്യവാനാണെന്നും ഉടൻ മടങ്ങിയെത്തുമെന്നും ഡോ. പഴ നെടുമാരൻ പറഞ്ഞത്. പ്രഭാകരന്‍റെ മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളൊന്നും ശ്രീലങ്ക പുറത്തുവിട്ടിട്ടില്ല. ഒരു ഫോട്ടോ മാത്രമാണ് പുറത്തുവിട്ടത്. ഭാര്യ മതിവദനി, മകൾ ദ്വാരക എന്നിവരുടെ മൃതദേഹങ്ങൾ എവിടെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ശ്രീലങ്ക ഇപ്പോൾ കടന്നുപോകുന്ന സാഹചര്യം മോശമാണ്. പ്രഭാകരന്‍റെ സാന്നിധ്യം ഇവിടെ ഉണ്ടാകണം. ഈ നിർണായക ഘട്ടത്തിൽ തമിഴ്നാട് സർക്കാരും തമിഴ്നാട്ടിലെ എല്ലാ പാർട്ടികളും, ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രഭാകരനെക്കുറിച്ച് ഇതുവരെ ആസൂത്രിതമായി പ്രചരിച്ച ഊഹാപോഹങ്ങളും സംശയങ്ങളും അവസാനിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …