Breaking News

ജയം രവിയുടെ പുതു ചിത്രം ‘അഖിലൻ’; ട്രെയിലർ പുറത്ത്, മാർച്ച് 10 ന് തിയറ്ററുകളിൽ

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജയം രവിയുടെ ഏറ്റവും പുതിയ ചിത്രമായ ‘അഖിലൻ’ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 10ന് ലോകമെമ്പാടും റിലീസ് ചെയ്യും. അതിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആരാധകരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ 50 ലക്ഷത്തിലധികം വ്യൂസാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

എൻ കല്യാണ കൃഷ്ണനാണ് അഖിലന്‍റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ഇരുവരും മുമ്പ് ‘ഭൂലോകം’ എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ചിത്രത്തിന്‍റെ ടീസറും മേക്കിംഗ് വീഡിയോയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ജയം രവിയുടെ മറ്റൊരു ജനപ്രിയ ചിത്രമായിരിക്കും ‘അഖിലൻ’ എന്നാണ് നിർമ്മാതാക്കളുടെയും ആരാധകരുടെയും അഭിപ്രായം.

ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയിൽ നിന്ന് വ്യക്തമാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ വക്കിൽ എത്തിക്കുന്ന ഒരു ആക്ഷൻ എന്‍റർടെയ്നറാണ് ചിത്രം. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …