Breaking News

മദ്യം വിളമ്പാന്‍ സ്ത്രീകള്‍; കൊച്ചിയിലെ ഹോട്ടലിനെതിരെ കേസ്; മാനേജര്‍ അറസ്റ്റില്‍

സ്ത്രീകളെ കൊണ്ട് മദ്യം വിളമ്പിച്ചതിന് കൊച്ചിയിലെ ബാര്‍ ഹോട്ടലിനെതിരെ കേസെടുത്തു. കൊച്ചി ഷിപ്പിയാര്‍ഡിലെ ഫ്‌ലൈ ഹൈ ഹോട്ടലന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലെ എക്‌സൈസ് ചട്ടം അനുസരിച്ച് ബാറുകളില്‍ സ്ത്രീകളെ മദ്യ വിതരണത്തിന് ഉപയോഗിക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനെതിരെയാണ് ഹോട്ടലിനെതിരെ കേസ് എടുത്തിരിക്കുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കേസ് എടുത്തിരിക്കുന്നത്.

ഹോട്ടലിലെ സ്റ്റോക്ക് രജിസ്റ്ററിലടക്കം നിയമപരമല്ലാത്ത ചില കാര്യങ്ങള്‍ നടത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ എന്ന ഹോട്ടല്‍ ഷിപ്പ് യാര്‍ഡ് ഫ്‌ളൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. വിദേശത്ത് നിന്ന് എത്തിച്ച വനിതകളെ ഉപയോഗിച്ചാണ് ഇവിടെ മദ്യം വിളമ്പുന്നത്. സംസ്ഥാനത്ത് മദ്യവിതരണത്തിന് സ്ത്രീകളെ ഉപയോഗിക്കുന്നതില്‍ കുഴപ്പിമില്ലെന്ന് ഹൈക്കടോതി വിധിയുണ്ടെന്നും അതിനാലാണ് മദ്യ വിതരണത്തിന് വിദേശ വനിതകളെ നിര്‍ത്തിയതെന്നുമായിരുന്നു ഹോട്ടല്‍ അധികൃതര്‍ പറഞ്ഞത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …