Breaking News

ആശങ്ക വിട്ടൊഴിയാതെ കേരളം; സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ; 18 മരണം ; ഏറ്റവും കൂടുതൽ രോ​ഗികൾ എറണാകുളത്ത്….

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3954 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5332 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം 589
കോട്ടയം 565
പത്തനംതിട്ട 542
മലപ്പുറം 529
കോഴിക്കോട് 521
കൊല്ലം 506
ആലപ്പുഴ 472

തൃശൂര്‍ 472
തിരുവനന്തപുരം 393
കണ്ണൂര്‍ 197
ഇടുക്കി 189
പാലക്കാട് 149
കാസര്‍ഗോഡ് 146
വയനാട് 127

4980 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 313 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 560
കോട്ടയം 526
പത്തനംതിട്ട 489
മലപ്പുറം 520
കോഴിക്കോട് 514
കൊല്ലം 494
ആലപ്പുഴ 465

തൃശൂര്‍ 456
തിരുവനന്തപുരം 295
കണ്ണൂര്‍ 159
ഇടുക്കി 181
പാലക്കാട് 72
കാസര്‍ഗോഡ് 131
വയനാട് 118

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 8, വയനാട് 7, തിരുവനന്തപുരം 5, കൊല്ലം, എറണാകുളം, കണ്ണൂര്‍ 3 വീതം, പത്തനംതിട്ട 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …