Breaking News

ഞാന്‍ കര്‍ഷകര്‍ക്കൊപ്പം; ഭാരത്​ ബന്ദിന്​ ഐക്യദാര്‍ഢ്യം ​പ്രഖ്യാപിച്ച്‌​ രാഹുല്‍ ഗാന്ധി…

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍​ക്കെതിരായ കര്‍ഷകരുടെ നേതൃത്വത്തിലുള്ള ഭാരത്​ ബന്ദിന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ കോണ്‍​ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. പത്തുമാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമാണ്​ സെപ്​റ്റംബര്‍ 17ലെ ഭാരത്​ ബന്ദ്​.

ഭാരത്​ ബന്ദില്‍ അണിനിരക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും മുന്നണികളോടും കോണ്‍ഗ്രസ്​ ആവശ്യപ്പെട്ടിരുന്നു. ‘കര്‍ഷകരുടെ അഹിംസാത്മക സത്യാഗ്രഹം ഇന്നും തുടരുന്നു. എന്നാല്‍ ചൂഷക സര്‍ക്കാര്‍ ഇത്​ ഇഷ്​ടപ്പെടുന്നില്ല.

അതിനാലാണ്​ ഇന്ന്​ ഞങ്ങള്‍ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്​തത്​’ -​ഞാന്‍ കര്‍ഷകര്‍​െക്കാപ്പം നില്‍ക്കുന്നു എന്ന ഹാഷ്​ടാഗ്​ പങ്കുവെച്ച്‌​ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …