Breaking News

ജോർജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ മാതൃക ഇന്ത്യയിലും: രാജസ്ഥാൻ പൊലീസിൻറെ ക്രൂരത ( വീഡിയോ )

അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ മാതൃകയില്‍ ഇന്ത്യയിലും പൊലീസ് മുറ. രാജസ്ഥാനിലെ പൊലീസാണ് ഈ ക്രുരത കാട്ടിയത്.

മാസ്‌ക് ധരിച്ചില്ലെന്ന കാരണത്തിലാണ് യുവാവിനെ ജോധ്പൂര്‍ പൊലീസ് ക്രൂരമായി പീഡിപ്പിച്ചത്. മുകേഷ് കുമാര്‍ എന്ന ബല്‍ദേവ് നഗര്‍ സ്വദേശിയെയാണ് പൊലീസ് അതി ക്രൂരമായി മര്‍ദിച്ചത്.

തലസ്ഥാനത്തെ ഞെട്ടിച്ച ലൈംഗീക പീഡനം; മദ്യം കുടിപ്പിച്ച്‌ കൂട്ട മാനഭംഗത്തിനിരയാക്കിയ യുവതി ഗുരുതരാവസ്ഥയിൽ; ഭർത്താവടക്കം നാല് പേർ പിടിയിൽ…

മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ജോധ്പൂര്‍ പൊലീസ് യുവാവിന് പിഴ ചുമത്തി ചലാന്‍ നല്‍കിയിരുന്നു. ഇതുചോദ്യം ചെയ്ത് യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് പോലിസ് ക്രുരമായി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്.

മുകേഷ് കുമാറിനെ നിലത്തിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …