Breaking News

‘ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുമെന്നാണ് കരുതിയത്, രാജി പ്രഖ്യാപിച്ച സമയം ശരിയായില്ല’; കോഹ്ലിക്കെതിരെ വിമര്‍ശനം ശക്തം…

ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന വിരാട് കോഹ്ലി പ്രഖ്യാപിച്ചത് ആരാധകര്‍ക്ക് വലിയ ഞെട്ടലായിരുന്നു. കോഹ്ലി ടി20 നായകസ്ഥാനം ഒഴിയുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

ജോലിഭാരം കണക്കിലെടുത്ത് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്ന് ഹര്‍ഷ ഭോഗ്ലെ പ്രതികരിച്ചു. ‘കോഹ്ലിക്കുള്ളിലെ തീവ്രത കടുത്തതായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. അതുവഴി ക്യാപ്റ്റന്‍സിയില്‍ നിന്ന് രണ്ട് മാസത്തേക്ക് മാറി നില്‍ക്കാന്‍ കോഹ്ലിക്ക് കഴിയുമായിരുന്നു. ഇപ്പോള്‍ സ്വീകരിച്ച തീരുമാനം വേണ്ട വിശ്രമം അദ്ദേഹത്തിന് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ട്വന്റി20 ബാറ്റ്സ്മാന്‍ എന്ന നിലയില്‍ പുതിയ ഉയരങ്ങളും അദ്ദേഹം കീഴടക്കിയേക്കാം’- ഭോഗ്ലെ പറഞ്ഞു. അതേസമയം കോഹ്ലി നായക സ്ഥാനം പ്രഖ്യാപിച്ച സമയം ശരിയായില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ട്വന്റി20 ലോകകപ്പ് കഴിഞ്ഞതിന് ശേഷം ഈ പ്രഖ്യാപനം നടത്തുന്നതായിരുന്നു ഉചിതമെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍, ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു.

ഒരു ടൂര്‍ണമെന്റ് കഴിയുമ്ബോഴാണ് സാധാരണ നായകത്വത്തിലുള്ള ഇത്തരം തീരുമാനങ്ങള്‍ വരുന്നത്. നമ്മള്‍ ട്വന്റി20 ലോകകപ്പ് ജയിച്ചാല്‍ ഇനി എന്ത് സംഭവിക്കും എന്നാണ് തന്റെ ആകാംക്ഷ എന്നും പഠാന്‍ പറഞ്ഞു. ലോകകപ്പ് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അത് വലിയ പ്രശ്നമില്ലായിരുന്നു. കളിയില്‍ ജയവും തോല്‍വിയും ഉണ്ടാവും. എന്നിട്ടും ലോകകപ്പിന് മുന്‍പേ കോഹ്ലി അത് പ്രഖ്യാപിച്ചു. സമയം ശരിയായില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …