Breaking News

കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 23,260 പേർക്ക് കോവഡ്, 131 മരണം; കുതിച്ചുയർന്ന് ടിപിർ…

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

തൃശൂര്‍ 4013
എറണാകുളം 3143
കോഴിക്കോട് 2095
തിരുവനന്തപുരം 2045
മലപ്പുറം 1818
ആലപ്പുഴ 1719
പാലക്കാട് 1674

കൊല്ലം 1645
കോട്ടയം 1431
കണ്ണൂര്‍ 1033
പത്തനംതിട്ട 983
ഇടുക്കി 692
വയനാട് 639
കാസര്‍ഗോഡ് 330

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,296 ആയി. 21,983 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 998 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 120 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 20,388 പേര്‍ രോഗമുക്തി നേടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …