Breaking News

ആക്രമണം തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കും; സംസ്ഥാന സമിതിയിൽ വികാരഭരിതനായി ഇ.പി

തിരുവനന്തപുരം: റിസോർട്ട് വിവാദത്തിലും സംഭവത്തിൽ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് അതൃപ്തി. വികാരഭരിതനായാണ് ഇ.പി സംസ്ഥാന സമിതിയിൽ സംസാരിച്ചത്. വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിർദേശപ്രകാരമാണ് സംസ്ഥാന സമിതി അംഗം പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾക്ക് സംസ്ഥാന സമിതിയിൽ ഇ പി ജയരാജൻ മറുപടി നൽകിയത്. കണ്ണൂർ ആന്തൂരിലെ റിസോർട്ട് അനധികൃത സ്വത്താണെന്ന ആരോപണത്തിന് മറുപടി നൽകവെയാണ് ഇ.പി വികാരാധീനനായത്. വ്യക്തിഹത്യ നടത്താൻ ആസൂത്രിതമായ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവാദം ഉയർന്നപ്പോൾ പാർട്ടി നേതൃത്വം കാര്യക്ഷമമായി ഇടപെട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. വേട്ടയാടൽ തുടർന്നാൽ പൊതുപ്രവർത്തനം നിർത്തുമെന്ന മുന്നറിയിപ്പ് നൽകിയതായാണ് വിവരം. ആക്രമണം തുടർന്നാൽ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന നിലപാടിലാണ് അദ്ദേഹം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …