Breaking News

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 5370 കേസുകള്‍; 1389 പേർ അറസ്റ്റിൽ…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 5370 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 1389 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1942 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10338 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു.

ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 32 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയില്‍ 498 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 38 പേരാണ് അറസ്റ്റിലായത്.

48 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ 948 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 534 പേര്‍ അറസ്റ്റിലാകുകയും 610 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലില്‍ 778 കേസുകളും കൊല്ലം സിറ്റിയില്‍ 2153 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 498, 38, 48
തിരുവനന്തപുരം റൂറല്‍ – 948, 534, 610
കൊല്ലം സിറ്റി – 2153, 66, 34
കൊല്ലം റൂറല്‍ – 778, 30, 101

പത്തനംതിട്ട – 29, 21, 89
ആലപ്പുഴ- 26, 14, 104
കോട്ടയം – 181, 172, 122

ഇടുക്കി – 89, 18, 37
എറണാകുളം സിറ്റി – 111, 52, 30
എറണാകുളം റൂറല്‍ – 125, 19, 171
തൃശൂര്‍ സിറ്റി – 69, 77, 38

തൃശൂര്‍ റൂറല്‍ – 20, 20, 154
പാലക്കാട് – 63, 78, 28
മലപ്പുറം – 65, 55, 14
കോഴിക്കോട് സിറ്റി – 26, 26, 17

കോഴിക്കോട് റൂറല്‍ – 57, 75, 8
വയനാട് – 38, 0, 21
കണ്ണൂര്‍ സിറ്റി – 65, 65, 38
കണ്ണൂര്‍ റൂറല്‍ – 11, 11, 60
കാസര്‍ഗോഡ് – 18, 18, 218

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …