Breaking News

കോവിഡ്-19 ; 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്കയില്‍ 2,207 മ​ര​ണ​ങ്ങ​ള്‍‌; ഞെ​ട്ടി​ത്ത​രി​ച്ച്‌ ലോ​കരാഷ്ട്രങ്ങള്‍…

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ല്‍ 2,207 പേ​രാ​ണ് കൊറോണ വൈറസ് ബാധയെതുടര്‍ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ആ​ഗോ​ള മ​ര​ണ സം​ഖ്യ 1,03,000 ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നാ​ണ് റിപ്പോ​ര്‍​ട്ടു​ക​ള്‍.

ല​ഭ്യ​മാ​കു​ന്ന ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1,02,566 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​തെന്നാണ് റിപ്പോര്‍ട്ട്. ലോ​ക​വ്യാ​പ​ക​മാ​യി 16,95,711 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

ലോ​ക​വ്യാ​പ​ക​മാ​യി 16,95,711 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്താ​ക​മാ​നം 7,000ത്തോ​ളം മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ 92,000ത്തോ​ളം പേ​ര്‍​ക്കാ​ണ് ഏ​റ്റ​വും പു​തു​താ​യി വൈ​റ​സ് ബാ​ധി​ച്ച​ത്.

സ്പെ​യി​ന്‍, ഇ​റ്റ​ലി, ജ​ര്‍​മ​നി, ഫ്രാ​ന്‍​സ്, ബ്രി​ട്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും, മ​ര​ണ നി​ര​ക്കും വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​ത്. ഫ്രാ​ന്‍​സി​ലും, ബ്രി​ട്ട​നി​ലും യ​ഥാ​ക്ര​മം 987ഉം 980 ​പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്. അ​മേ​രി​ക്ക​യി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5,00,879 ആ​യി.

18,637പേ​രാ​ണ് ഇ​വി​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്. സ്പെ​യി​നി​ല്‍ ആ​കെ 16,081 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. ഇ​റ്റ​ലി​യി​ല്‍ ആ​കെ 18,849 പേ​രും ഫ്രാ​ന്‍​സി​ല്‍ 13,197 പേ​രു​മാ​ണ് മ​രി​ച്ച​ത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …