Breaking News

ഇത് സൂര്യോദയം! ഐസിസി റാങ്കിംഗില്‍ ഒന്നാമത് എത്തി സൂര്യകുമാര്‍; കോലിയ്ക്ക് ശേഷം ഇതാദ്യം!

ട്വന്റി-20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. നെതര്‍ലാന്‍ഡ്‌സിനെതിരേയും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ നേടിയ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് സൂര്യ കുമാര്‍ യാദവ് റാങ്കിംഗില്‍ ഒന്നാമത് എത്തിയത്. നെതര്‍ലാന്‍ഡ്‌സിനെതിരെ 25 പന്തില്‍ 51 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 40 പന്തില്‍ 68 റണ്‍സുമാണ് സൂര്യ നേടിയത്.

ഇതോടെ സൂര്യ പിന്നിലാക്കിയത് ന്യൂസിലാന്‍ഡിന്റെ ഡെവോണ്‍ കോണ്‍വെയേയും പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനെയുമാണ്. ഇതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയ്ക്ക് ശേഷം ഒന്നാം റാങ്കിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരുവുമായി മാറിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. 2014 മുതല്‍ 2017 വരെ പല സമയത്തായി 1013 ദിവസം വിരാട് കോലി ഒന്നാം സ്ഥാനത്തു നിന്നിട്ടുണ്ട്. 863 പോയന്റുകളാണ് സൂര്യയ്ക്കുള്ളത്. 2014ല്‍ കോലി നേടിയ 897 പോയന്റിന് ശേഷമുള്ള ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയന്റുമാണിത്.

ഈ ലോകകപ്പിലെ വെട്ടിക്കെട്ട് താരമായ ഗ്ലെന്‍ ഫിലിപ്പ്‌സും വന്‍ കുതിപ്പ് നടത്തിയിട്ടുണ്ട് റാങ്കിംഗില്‍. ശ്രീലങ്കയ്‌ക്കെതിരെ നേടിയ 102 റണ്‍സിന്റേയും ഇംഗ്ലണ്ടിനെതിരെ നേടിയ 62 റണ്‍സിന്റേയും കരുത്തില്‍ അഞ്ച് സ്ഥാനം മുന്നോട്ട് കയറി കരിയറിലെ ഏറ്റവും മികച്ച റാങ്ക് ആയ അഞ്ചാം റാങ്കിലെത്തി നില്‍ക്കുകയാണ് ഗ്ലെന്‍ ഫിലിപ്പ്‌സ്. ബംഗ്ലാദേശനെതിരെ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയുടെ റൈല്‍ റോസോവ് എട്ടാം സ്ഥാനത്തുമെത്തി.

നിലവില്‍ സൂര്യകുമാര്‍ ഒന്നാമതുള്ളപ്പോള്‍ മുഹമ്മദ് റിസ്വാന്‍ രണ്ടാമതും ഡെവോണ്‍ കോണ്‍വെ മൂന്നാമതും ബാബര്‍ അസം നാലാമതുമാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രം ആണ്. ബൗളര്‍മാരുടെ പട്ടികയില്‍ ഓന്നാമതുള്ളത് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ ആണ്. ശ്രീലങ്കയുടെ വനിന്ദു ഹസരങ്കെയാണ് രണ്ടാമതുള്ളത്. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ ടബ്രിസ് ഷംസിയും ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡും അഫ്ഗാനിസ്ഥാന്റെ മുജീബ് ഉര്‍ റഹ്‌മാനുമാണുള്ളത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …