Breaking News

അപേക്ഷകരുടെ എണ്ണം കൂടുന്നു; ലണ്ടനില്‍ പുതിയ ഇന്ത്യന്‍ വിസ സെന്‍റര്‍ തുറന്നു…

ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിസ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ലണ്ടനില്‍ പുതിയ ഇന്ത്യന്‍ വിസ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രിട്ടനില്‍ നിന്ന് ഇന്ത്യന്‍ വിസ അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ചാണ് പുതിയ സെന്‍റര്‍ ആരംഭിച്ചത്.

ലണ്ടന്‍ സെന്‍ററില്‍ മേരിലെബോണിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്‍റര്‍ ബുധനാഴ്ച ബ്രിട്ടനിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം ദുരൈസ്വാമി ഉദ്ഘാടനം ചെയ്തു. വിഎഫ്‌എസ് ഗ്ലോബല്‍ ആണ് വിസ കേന്ദ്രം നടത്തുക. ഇതോടെ ഇന്ത്യന്‍ വിസക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കമുള്ള നടപടികള്‍ക്ക് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.

About NEWS22 EDITOR

Check Also

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ …