Breaking News

ഇവിടെ സ്ത്രീകൾക്കും ശ്രീകോവിലിൽ പ്രവേശിച്ച് പൂജ ചെയ്യാം.

ശാസ്താംകോട്ട: ” ജൻമനാ ജായതേ ശൂദ്രഃ, കർമ്മണാ ജായതേ ബ്രാഹ്മണ : “ജൻമംകൊണ്ട് എല്ലാവരും ശൂദ്രരാണ്, കർമ്മം കൊണ്ടാണ് അവൻ ബ്രാഹ്മണനാകുന്നത്. ബ്രാഹ്മണൻ ബ്രഹ്മജ്ഞാനിയാകണം അഥവാ ബ്രഹ്മത്തെ അറിയുന്നവനാകണം. വേദ വിധിപ്രകാരമുള്ള കർമ്മത്തിനധികാരി ബ്രഹ്മജ്ഞാനിയ്ക്കാണ്. ബ്രാഹ്മണ വിഭാഗത്തിൽ മാത്രം നിലനിന്നിരുന്ന തന്ത്രയജ്ഞ വിധികൾ ഇന്ന് താന്ത്രിക കർമ്മം അറിയാവുന്ന ഏതൊരാൾക്കും ചെയ്യാം.അവിടെ ജാതിഭേദങ്ങൾക്കധീതമായി വേദ കർമ്മങ്ങൾ പഠിക്കണമെന്നു മാത്രം.
ഇത്തരത്തിൽ ധാരാളം കർമ്മികൾ വിവിധ ക്ഷേത്രങ്ങളിൽ പൂജ ചെയ്തു വരുന്നുണ്ട്. ഉപനയനം കഴിഞ്ഞ ബ്രാഹ്മണന് ദ്വിജൻ എന്നൊരു പേരുണ്ട്. ബ്രാഹ്മണ പദത്തിൻ്റെ പര്യായപദമാണ് ദ്വിജൻ എന്നത്.ഉപനയനം കഴിഞ്ഞ് പൂണുനൂൽ ധരിച്ച കർമ്മാധികാരിയായ ബ്രാഹ്മണേതര സമുദായത്തിൽ പെട്ടവർക്കും ഈ നാമപദത്തിനധികാരിയാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള ഒരു ക്ഷേത്രം ഉണ്ട്.
ഇവിടെ ഭക്തർക്ക് നേരിട്ട് ശ്രീ കോവിലിൽ പ്രവേശിച്ച് ദൈവിക കർമ്മങ്ങൾ ചെയ്യാം എന്നുള്ളതാണ്.അവർ സ്ത്രീയായാലും പുരുഷനായാലും ഭക്തിയോടെ വ്രതശുദ്ധിയോടെ പ്രവേശിക്കണം എന്നു മാത്രം. അതിന് വേദമന്ത്രങ്ങൾ പഠിക്കണമെന്നില്ല, മന്ത്രങ്ങൾ ചൊല്ലണമെന്നില്ല. മനസ്സുകൊണ്ട് അർപ്പിക്കുന്ന ഈശ്വര ഭാവം മാത്രം മതി. ധൂപ പുഷപ ജലാർച്ചന ചെയ്യാം അവർക്ക്.ശിവലിംഗ പ്രതിഷ്ഠയുള്ള

ശിവലിംഗ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം വീരശൈവ സമുദായത്തിൽ പെട്ടവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ ക്ഷേത്രംകുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ഭരണിക്കാവിൽ നിന്നും ചക്കുവള്ളി റോഡിൽ പനപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://youtu.be/h1WaaYCColk

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …