Breaking News

മെയ്ക്ക് ഇൻ കേരളയ്ക്ക് 100 കോടി, കണ്ണൂർ ഐ.ടി പാർക്ക്; കേന്ദ്രത്തിന് വിമർശനം

തിരുവനന്തപുരം: ലോകത്തെ തന്നെ മികച്ച തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് ധനമന്ത്രി. വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് 1000 കോടി നൽകും. മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കും. മെയ്ക്ക് ഇൻ കേരളയ്ക്ക് ഈ വർഷം 100 കോടി അനുവദിച്ചു.

കേന്ദ്ര നയങ്ങൾക്കെതിരായ വിമർശനവും മന്ത്രി ഉന്നയിച്ചു. ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചത് വരുമാനത്തിൽ കുറവ് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് മേഖലയ്ക്ക് 321.32 കോടി അനുവദിച്ചു. ഫിഷറീസ് സർവകലാശാലയ്ക്ക് 2 കോടിയും വകയിരുത്തി. ക്ഷീര ഗ്രാമത്തിന് 2.4 കോടിയും ലഭിക്കും.

കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. ക്ഷേമ വികസന പ്രൊജക്ടുകള്‍ക്കായി 100 കോടിയും മൈക്രോബയോ കേന്ദ്രത്തിന് 10 കോടിയും നൽകും. കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബ് വരും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …