ബിസിസിഐ ഉപദേശക സമിതിയില്‍ ഇനി ഗൗതം ഗംഭീറിനു തുരാനാവില്ല. കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഉപദേശക സമിതി തെരഞ്ഞെടുത്തത്.
നിലവില്‍ ഗംഭീര്‍ പാര്‍ലമെന്റംഗമായതിനാലാണ് ഈ പദവിയില്‍ തുടരാനാവാത്തതെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. ഉടന്‍ പുതിയ ആളെ ഈ സ്ഥാനത്തേയ്ക്ക് നിയമിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഗംഭീറല്ലാത്ത മറ്റംഗങ്ങളായ സുലക്ഷണയും മദന്‍ലാലും കമ്മിറ്റിയില്‍ തുടരുമെന്നും ഗംഭീറിനു പകരക്കാരനെ ഉടന്‍ നിയമിക്കുമെന്നും ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന് ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ നിന്നും സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവര്‍ക്കുള്ള അഭിമുഖം ഉടന്‍ ഉണ്ടാവുമെന്നും ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ പുതിയ സെലക്ഷന്‍ കമ്മിറ്റിയാവും നിശ്ചയിക്കുകയെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.