Breaking News

വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കി സെപ്റ്റംബറോടെ ആദ്യ കപ്പൽ എത്തിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമാണം പൂർത്തിയാക്കി സെപ്റ്റംബറോടെ ആദ്യ കപ്പൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടാകുന്ന തൊഴിലവസരങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളെ കുറിച്ചായിരുന്നു എം.എൽ.എയുടെ ചോദ്യം. തുറമുഖത്തിന്‍റെ സാധ്യതകൾ വളരെ വലുതാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തുറമുഖത്തിന്‍റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിഴിഞ്ഞം ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്‍റ് കണ്ടെയ്നർ തുറമുഖമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം തിരക്കേറിയ സമുദ്രപാതയിലാണ് സ്ഥിതിചെയ്യുന്നത്. സെപ്റ്റംബറിൽ ആദ്യത്തെ കപ്പൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ലോകത്തിലെ പ്രധാന നഗരങ്ങളും വ്യാവസായിക കേന്ദ്രങ്ങളും വളർന്നത് തുറമുഖങ്ങൾക്ക് സമീപമാണ്. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമുള്ള വാണിജ്യ, വ്യാവസായിക കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി വിഴിഞ്ഞം സംസ്ഥാനത്തെ ഒരു പ്രധാന വ്യാവസായിക ഇടനാഴിയായി മാറും. ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ആളുകളെ ഉൾപ്പെടുത്തി വ്യാവസായിക പാർക്കുകൾ, ലോജിസ്റ്റിക് സെന്‍ററുകൾ, റെസിഡൻഷ്യൽ ഏരിയകൾ എന്നിവ വികസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് 67 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിങ് റോഡ് പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും അദ്ദേഹം സഭയെ അറിയിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …