Breaking News

ശുഹൈബ് വധത്തിൽ തുടരന്വേഷണ പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം: ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയിൽ മറുപടി പറയേണ്ടത്. പിജെ ആർമിയിലെ മുൻ നിര പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി, അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന ക്വട്ടേഷൻ സംഘത്തിലെ തലവനാണ് ഇയാൾ. പുസ്തകം വായിക്കുന്ന കുട്ടികൾക്കെതിരെ യു.എ.പി.എ ചുമത്തുന്ന സർക്കാരാണിത്. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. ഇപ്പോഴത്തെ അന്വേഷണം അപൂർണ്ണമാണ്. സി.ബി.ഐ അന്വേഷണം തടസപ്പെടുത്തി സുപ്രീം കോടതിയിൽ പോകില്ലെന്ന് സർക്കാർ പറയുമോയെന്നും കാലം നിങ്ങളോട് കണക്ക് ചോദിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …